നന്തനാർ സാഹിത്യ പുരസ്‌കാര സമർപ്പണം മെയ് 7- ന്

ഈ വർഷത്തെ നന്തനാര്‍ സാഹിത്യ പുരസ്‌കാരം 2023 മെയ് 7 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടക്കുന്ന നന്തനാർ അനുസ്മരണ സമ്മേളനത്തില്‍ വച്ച് പ്രശസ്ത സാഹിത്യകാരൻ ടി.ഡി രാമകൃഷ്ണന്‍ നോവലിസ്റ്റ് കെ എൻ പ്രശാന്തിന് കൈമാറും.

വളളുവനാടന്‍ സാംസ്കാരിക വേദി, അങ്ങാടിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ പങ്കാളിത്തത്തോടെ നൽകി വരുന്ന നന്തനാര്‍ സാഹിത്യ പുരസ്കാരത്തിന് ഈ വർഷം കെ.എന്‍.പ്രശാന്തിന്‍റെ പൊനം എന്ന നോവലാണ് അര്‍ഹത നേടിയത്.

നന്തനാരുടെ സ്മരണാർത്ഥം തുടക്കക്കാരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2016 ൽ ആരംഭിച്ചതാണ് ഈ സാഹിത്യപുരസ്കാരം. ചെറുകഥ, നോവൽ, ബാലസാഹിത്യം എന്നീ ക്രമത്തിലാണ് തുടര്‍ച്ചയായ വർഷങ്ങളിൽ ഈ പുരസ്കാരം നൽകിവരുന്നത്.

ഡോ.പി ഗീത, ഡോ.എൻ പി വിജയ കൃഷ്ണൻ ,പി എസ് വിജയകുമാർ എന്നിവർ ഉൾപ്പെട്ട ജൂറി കമ്മറ്റിയാണ് ഈ വർഷത്തെ പുരസ്‌കാരം നിർണ്ണയിച്ചത് .