ചില തുടർച്ചകൾ

മഴയുറങ്ങുന്ന കരിമുകിൽ
കൊരുത്തൊരു മാല
കൊടുങ്കാറ്റിൻ്റെ സാക്ഷ്യത്തിൽ
കാലം കഴുത്തിൽ
ഇട്ടപ്പഴേ ഉടഞ്ഞുപോയി.
ഉടൽ നൊന്തു വഴിഞ്ഞൊഴുകി
മനം പിരണ്ടു കവിഞ്ഞൊഴുകി
കൺപോളകൾ കെട്ടിയ അണപൊട്ടി
നിലവിളികൾ തേഞ്ഞു തേങ്ങലായി.

പകൽത്തുടിപ്പുകളില
ടയിരുന്ന രാവുകൾ
വിരിയിച്ചെടുത്ത വാക്കുകൾ,
പതഞ്ഞുപൊന്തുന്ന പരിരംഭണങ്ങൾ.
വിറകടുപ്പുകൾ കരിയിച്ചെടുത്ത
വിയർപ്പുനേദ്യങ്ങൾ
അടുക്കി വച്ച പകൽത്തിട്ടകളിൽ
നിശ്വാസങ്ങൾ ഇണചേരവേ
ഉയിർക്കൊണ്ട അഗ്നിപർവ്വതങ്ങൾ
ഉയിരിനായി, ഉണർവ്വിനായി
കടലുതേടുന്ന കാലമാണു നാം.

എസ്.പി, ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള. പ്രസിദ്ധീകരിച്ച കൃതികൾ : സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).