ചില വാക്കുകള്‍
ചിറകുവിടര്‍ത്തും
കഴുകനായി
കൊത്തിവലിക്കുന്നു
ചില വാക്കുകള്‍
കാറ്റില്‍ പടരും
കാട്ടുതീയായി
പടര്‍ന്നു കത്തുന്നു
ചില വാക്കുകള്‍
മുര്‍ച്ചയേറും
ശരങ്ങളായി
മാറുപിളര്‍ക്കുന്നു
അതുകൊണ്ടായിരിക്കാം
എന്‍റെ
അലങ്കോലമായ
മേശപ്പുറത്ത്
ചിതറിയ
കടലാസ്സുകളിൽ
ചോരയുടെ ഗന്ധം
പടരുന്നത് .