കുറുങ്കവിതകൾ

പ്രണയം

വരച്ചു കൈയെടുക്കുമ്പോൾ
ഇരുവശങ്ങളിലേക്കും
അനന്തമായി നീളുന്ന
നേർരേഖയാണ് പ്രണയം.
അതിന്റെ അറ്റം കാണാനായി
നമ്മൾ വെറുതെ
ഓടിക്കൊണ്ടിരിക്കുന്നു

ജീവിതം

വ്യഞ്ജനാക്ഷരത്തിലെ
‘അ’കാരം പോലെ
എന്നിൽ ലയിച്ചുചേർന്ന
നിന്നെത്തേടിയുള്ള
അലച്ചിലാണ് ജീവിതം

പ്രണയനഷ്ടം

പ്രണയം മരിച്ചുപോയപ്പോഴാണ്
പരസ്പരം നഗ്നരായിരുന്നെന്ന്
തിരിച്ചറിഞ്ഞു നാം
വസ്ത്രത്തിനായി പരക്കം പാഞ്ഞത്

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു