കടലിനോട് കഥപറഞ്ഞവൾ

നിലാവ് പെയ്തൊരു നേരമത്രയും
കടലിനോട് കഥപറയാൻ മാറ്റിവച്ചോ?

നീ തന്ന ചുംബനമെല്ലാം
ആ കടൽ കാറ്റ് കൊണ്ട് പോയി….

ഞാനായ് കവർന്നെടുത്തതൊക്കെ
തേൻ തുള്ളികളായ് ഹൃദയത്തിൽ സൂക്ഷിച്ചു വെച്ചു

കൈത്തണുപ്പിലെ സ്നേഹമെല്ലാം നീ
എന്നിൽ നിന്നും അപഹരിച്ചു

പിരിയാൻ നേരത്ത് നീ എന്റെ മാറിലെ
ചൂട് കവർന്നെടുത്തു

എങ്കിലും, എന്റെ സ്വപ്നമെല്ലാം നിലാവെനിക്കു തന്നു.
നീ കണ്ണിലൊളിപ്പിച്ച കുസൃതി ഞാനറിഞ്ഞു

മതിയെനിക്കതെന്നുമോർക്കാൻ
നിന്റെ ഹൃദയമിടിപ്പും ചുടുചുംബനവും…..

പയ്യന്നുർ പരവന്തട്ടയിൽ ജനനം. പയ്യന്നുർ കോളേജിൽ നിന്ന് ബിരുദവും, മംഗലാപുരം എസ്.ഡി.എം ലോകോളേജിൽ നിന്ന് നിയമ ബിരുദവും പൂർത്തിയാക്കി അഭിഭാഷകനായി. ഇപ്പോൾ ദുബായിൽ ആർക്കേഡ് ലിങ്ക് ടെക്നിക്കൽ സെർവ്വീസസ് എന്ന സ്ഥാപനം നടത്തുന്നു. യു എ ഇ യിലെ സാഹിത്യ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫറാണ്. പ്രസിദ്ധീകരിച്ച കൃതികൾ 'മരുപ്പച്ചകൾ എരിയുമ്പോൾ" (നോവൽ)' 'ലിഫ്റ്റിനടുത്തെ പതിമൂനാം നമ്പർ മുറി” (കഥാസമാഹാരം) . ആനുകാലികങ്ങളിൽ കഥകളും, കവിതകളും എഴുതാറുണ്ട്.