ഓർമ്മമരത്തിൻ്റെ വേരുകൾ

എന്‍റെ കല്ലറയിൽ
നീ
കുറച്ച്
രക്തപുഷ്പങ്ങള്‍
വയ്ക്കണം
പ്രണയത്തിൻ്റെ
പേരിൽ
അവസാന ശ്വാസം
വെടിഞ്ഞതിന്.

ശേഷം
കണ്ണീർ തൂകാം
ഒരുമിച്ചൊരു ജീവിതം
ജീവിച്ചു
തീർക്കാനാവാത്തതിന്.

കല്ലറയിൽ
നീ വാരിയിട്ട
ഒരു പിടി മണ്ണിനോടൊപ്പം
പ്രണയസ്വപ്നങ്ങളൊക്കെ
കുടഞ്ഞെറിയുക
പൂവിടാനൊരുങ്ങുന്ന
ഓർമ്മമരത്തിൻ്റെ
വേരറുത്ത് മാറ്റുക.

എൻ്റേതായി
നിന്നിൽ
ഇനി
ഒന്നുമുണ്ടാവരുത്.

തൃശ്ശൂര്‍ ജില്ലയില്‍ മാപ്രാണത്ത് മാടായിക്കോണം സ്വദേശി. ജൂഡീഷ്യറി വകുപ്പില്‍ സീനിയര്‍ ക്ളാര്‍ക്കായി സേവനമനുഷ്ഠിക്കുന്നു. വിവിധ ആനുകാലികങ്ങളിലും സമാന്തര പ്രസിദ്ധീകരണങ്ങളിലും നിരവധി കവിതകളും കഥകളും അച്ചടിച്ചു വന്നിട്ടുണ്ട് . 'യാത്രാമൊഴി', 'മഴനൂല്‍ക്കനവുകള്‍', 'സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍', 'ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍' എന്നീ കവിതാസമാഹാരങ്ങളും 'വളഞ്ഞരേഖകള്‍' എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.