ഉറക്കമുപേക്ഷിച്ച
ഏഴാ൦യാമത്തിലെ
ഏകാഗ്രതയിലാണ്
പൂന്തോപ്പു നിറയെ
വെള്ളാരം കണ്ണുകൾ
വെള്ളിക്കാപ്പണിഞ്ഞ്
ഇഞ്ചിച്ചേരുവയുള്ള
പാനിയ൦ വിളമ്പുന്നത്
അപ്പോൾ
മൂപ്പെത്താത്ത
മനക്കാഴ്ച്ചകളുടെ
നാലതിരുകളു൦
മുസല്ലത്തുമ്പിലേക്കു
ചുരുുട്ടി
വ൪ത്തമാനത്തിൻ
അങ്കലാപ്പിൽ
ചൂണ്ടുവിരൽ
ചുണ്ടോടമർത്തി
അർദ്ധരാത്രിയോട്
അടക്കംപറയു൦
പിന്നയും ബാക്കിയായവ
ജപമാലയിൽ കോ൪ത്ത്
രാവിന് അയവെട്ടാൻ
കാത്തുവെക്കു൦
പിന്നെ
ആകാശ൦നോക്കി
അർദ്ധ രാത്രിയിലാരും
കാണാതെ
ആത്മാവിനെ
ആവോളമൂട്ടു൦
അവസാനമടുക്കള
ചായ്പ്പിലേക്കു
ചായു൦ സുബർക്കത്തെ
ഒന്നുകൂടി
കിനാവു കാണാൻ
പിന്നെ,
ഭ്രാന്തൻ പ്രതീക്ഷകളുടെ
സുവ൪ണ്ണപ്പൂക്കൾക്കിടയിൽ കാണാത്ത
തേൻനിലാ പായയിൽ
ആകാശവും ഭൂമിയു൦
ഒരുമിച്ചുമയങ്ങുന്നതു൦
ഉടലാഴങ്ങളെ
ഉണക്കാനിട്ട
സുകൃത൪ സ്വ൪ഗ൦
വരിക്കുന്നതു൦ കണ്ട്
ഇന്നിനെ
ഇന്നലെകളിലേക്കു
പറിച്ചു നടു൦.