ഇന്ദ്രപ്രസ്ഥത്തിലൂടെ – 5

ലോട്ടസ് ടെമ്പിൾ

ഡൽഹിയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ലോട്ടസ് ക്ഷേത്രം. ഇത് ബഹായ് മതവിശ്വാസികളുടെ ഒരാരാധാനാലയമാണെങ്കിലും 1986 ൽ തുറന്ന ഇവിടെ എല്ലാ മതവിശ്വാസികൾക്കും പ്രവേശനമുണ്ട്. ഭാരതത്തിലെ ഏറ്റവും ശില്പചാതുര്യം നിറഞ്ഞൊരു നിർമ്മിതിയാണിത്.

പത്തൊമ്പതാം നൂറ്റാണ്ടിൽ പേർഷ്യയിൽ, ബഹാവുള്ള എന്നയാൾ സ്ഥാപിച്ച ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു മതമാണ് ബഹായി. ഇന്നീ മതത്തിന് ലോകത്താകമാനം 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയ്ക്ക് അനുയായികളുണ്ട്.

താമരപ്പൂവിന്റെ ആകൃതിയിൽ വെണ്ണക്കല്ലിൽ തീർത്ത 27 ദളങ്ങളാണ് ഇതിൻ്റെ രൂപം. ഫരിബോസ് സഹ്ബ എന്ന ഇറാൻകാരനാണ് ഇതിൻ്റെ ശില്പി. അർദിശിർ രുസ്തം‌പൂർ എന്ന ഹൈദ്രാബാദുകാരനാണ് ഇതിൻ്റെ നിർമ്മാണത്തിൻ്റെ ഏറിയപങ്കും ചെലവഴിച്ചത്.

40 മീറ്ററിലധികം ഉയരമുള്ള ഈ ആലയത്തിൽ 2500-ഓളം ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഒരു സ്ഥലമായ ഇവിടെ 1986 മുതൽ 2002 വരെ ഏകദേശം 500 ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ചു എന്നാണ് കണക്ക്.

വിശാലമായ നീണ്ട നടപ്പാതകൾക്കിരുവശവുമുള്ള പൂന്തോട്ടങ്ങളിൽ ഇല കാണാനാവാത്ത വിധം പഴുത്തു കുലകുത്തിനിൽക്കുന്ന ചെറിയ പുളിയൻ ഓറഞ്ചുകൾ നമ്മെ ആശ്ച്വര്യപ്പെടുത്തും.

കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകൾ!

സഞ്ചാരികൾ ഒരിക്കലും ഡൽഹിയെ മടുക്കുന്നില്ല. ഡൽഹിയുടെ വശ്യസൗന്ദര്യം ഒരിക്കലും നമ്മെ മടുപ്പിക്കുന്നുമില്ല. പുതിയ കാഴ്ചകൾ കാണാനായി അവർ വീണ്ടും വീണ്ടും എത്തുന്നു.

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "സാർത്തോവിന്റെ സുവിശേഷം" എന്നൊരു ഓർമ്മക്കുറിപ്പ് എഴുതിയിട്ടുണ്ട്.