ഇനി നിഷ്ഫലം
മോഹവേണുവില്
ശ്രുതി പകര്ന്നീട-
ലെത്ര ദുഷ്കരം
ഇനി മീട്ടുവാ –
നസാധ്യം വീണയില്‍
വിരലു നിശ്ചലം
നിന്നു പോവുന്നു
ഇനി രചിക്കുക
യില്ല ദുഷ്കാലം
ഇരവിമാഞ്ഞുള്ളോ-
രിരുണ്ടപാതകള്
ഇനി ചിരിക്കുവാ –
നൊന്നു മിണ്ടുവാന്‍
മതിമറന്നൊന്നു
സല്ലപിച്ചീടുവാൻ
ഇനി നടക്കുവാനാ-
വില്ല വഴികളില്‍
കൊടിയ മുള്ളുകള്‍
കുപ്പിച്ചീളുകള്‍
ഇലയടര്ന്നുള്ളു-
ണങ്ങും ശാഖികൾ
ഇരുൾ പുതച്ചൊരു
കഠിനപാതകൾ
കനലുപൂക്കുന്ന
ഹീനഹൃത്തിലോ
കനിവു കിനിവി-
ന്നുറവ വറ്റുന്നു
മുള്ളുവേലിയാൽ
തീര്‍ത്ത ബന്ധനം
കൊത്തിവയ്ക്കുന്ന
കൂര്‍ത്ത ശാസനം