അനുവദനീയമല്ലാത്ത കാല്പനിക പ്രണയങ്ങളുടെ ചരിത്രം

നേരിട്ടറിഞ്ഞതും പഠിച്ചു മനസിലാക്കിയതുമായ സംസ്ക്കാരത്തെ കുറിച്ചൊരു പുസ്തകം എഴുതാനിരുന്നു ആർതർ ഗോൾഡൻ എന്ന അമേരിക്കക്കാരൻ. ആദ്യമെഴുതിയത് ശരിയായില്ലെന്ന് കണ്ട് അപ്പാടെ വേണ്ടെന്നു വച്ചു അദ്ദേഹം. വീണ്ടും എഴുതിയെങ്കിലും അതും മനസിന് പിടിച്ചില്ല. എന്നാൽ എഴുതിയത് എടുത്തു കളഞ്ഞപോലെ എഴുതിവച്ച കഥാപാത്രങ്ങൾ മനസ്സിൽ നിന്ന് ഒഴിഞ്ഞു പോയില്ല. വിരൽത്തുമ്പിൽ വന്ന് അവർ തോണ്ടിവിളിക്കുംപോലെ ആർതറിനെ കൊണ്ട് മൂന്നാമതും എഴുതിച്ചു. അത് കഥയാണോ എന്നു ചോദിച്ചാൽ കഥയല്ല. എന്നാൽ പൂർണ്ണ ചരിത്രവുമല്ല. പക്ഷെ ഇരുപതു വർഷം മുൻപ് പുറത്തിറങ്ങിയ ഗെയിഷയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. ആ കഥ പറഞ്ഞുതരുകയാണ് ഡോ. അനിഷ്യ ജയദേവ്: 

കടലോരത്തെ കൗതുക ലോകത്തുനിന്ന് ഒരു ഒൻപതുകാരി വിൽക്കപ്പെടുകയാണ്. മീനിന്റെ കണ്ണും ചെകിളയും നോക്കി കെട്ടതല്ല എന്ന് ഉറപ്പിക്കും പോലെയാണ് അവുടെ കൈമാറ്റം നടന്നത്. ആണുങ്ങളെ ആനന്ദിപ്പിക്കലാണ് ഇനി അവൾ ചെയേണ്ടത്. അവളുടെ കന്യകാത്വത്തിന് വലിയ വിലയാണ് കിട്ടുക. പെൺശരീരവും അതിന്റെ പ്രണയാവേഗങ്ങളും ഒപ്പം രണ്ടാം ലോകമഹായുദ്ധകാലത്തെ സാമൂഹിക പരിവർത്തനം എല്ലാത്തിനുമുപരി ആരുമാരും അറിയരുതെന്ന് കരുതി നാം തേടിക്കൊണ്ടിരിക്കുന്ന ആനന്ദമാർഗങ്ങൾ. അതൊക്കെയാണ് ഗെയിഷയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം വായനക്കാരന് നൽകുന്നത്. അതിലെ നായിക അതിസുന്ദരിയായ സയൂരിയെ പോലെ ഒറ്റവായനയിൽ പിടിത്തന്നെന്നുവരില്ല ഈ പുസ്തകം. ആ കഥ പറയുമ്പോഴും പുർവായന വേണ്ടിവരും എന്നതുകൊണ്ട് ഇതേക്കുറിച്ച് ഇങ്ങനെയേ എഴുതാനാകൂ.

എന്താണ് ഒരു ഓർമ്മക്കുറിപ്പ് അഥവാ ചരിത്രാഖ്യായിക ? ചരിത്രത്തിന്റെ വ്യക്തിനിഷ്ഠമായ വിവരണമല്ലേ അത്. ആത്മകഥയിൽ നിന്ന് അത് ഏറെക്കുറെ വിഭിന്നവും ആകുമല്ലോ. ചിലപ്പോൾ ആത്മകഥാംശം ഉണ്ടാക്കാമെന്ന് മാത്രം. എന്നാൽ  ഒരു ഗയിഷയുടെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം ഇതിന്റെയെല്ലാം ഒരു മിശ്രിതമാണ്. ഓർമ്മക്കുറിപ്പിന്റെ മട്ടിലുള്ള ഒരു നോവലാണെന്ന് ചുരുക്കി പറയാം. 

ഏറെ പഠനനത്തിനു ശേഷമാണ് ആർതർ ഗോൾഡൻ ഈ നോവൽ എഴുതിയത്. അതിനാൽ പൂർണമായി കല്പിത കഥയുടെ ശ്രേണിയിൽ പെടുത്താനാവില്ല ഈ ഗ്രന്ഥത്തെ. സത്യത്തോട് അടുത്ത കള്ളം എന്ന് പറയുന്നത് പോലെ ചരിത്രത്തോടടുത്ത കല്പിതകഥ എന്ന് പറയാം. ഹവാർഡിലെ തന്റെ ചരിത്ര പഠന കാലത്ത്‌ അമേരിക്കൻ എഴുത്തുകാരനായ ആർതർ ഗോൾഡൻ ജാപ്പനീസ് കലകളാണ് ഐച്ഛികമാക്കി എടുത്തത്. എൺപതുകളിൽ കൊളംബിയ സർവകലാശാലയിൽ നിന്ന് ജപ്പാൻ ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കുറച്ചുകാലം ടോക്യോയിൽ താമസിക്കുകയും ചെയ്തിരുന്നു തൊഴിൽ സംബന്ധമായി. ഒരു ഗയിഷയുടെ മകളെ പരിചയപെടുന്നതിൽ നിന്നാണ് ഈ നോവലിന്റെ തുടക്കം. എഴുതി പൂർത്തിയാക്കിയ നോവൽ തൃപ്തി പോരാഞ്ഞ് അദ്ദേഹം ഉപേക്ഷിച്ചു. വീണ്ടും എഴുതി. മൂന്നാമതൊരാൾ കഥ പറയുന്ന നിലയിലായിരുന്നു കഥയുടെ പോക്ക്. അതും ശരിയായില്ല എന്ന തോന്നലിൽ അദ്ദേഹം വേണ്ടെന്നുവച്ചു. എന്നാൽ മനസ്സിൽ നിറഞ്ഞ് പേനയുടെ തുമ്പിൽ എത്തിനിൽക്കുന്ന കഥയും കഥാപാത്രങ്ങളും അദേഹത്തെ ഉപേക്ഷിച്ചു പോയില്ല. അങ്ങനെ മൂന്നാമത് മാറ്റിയെഴുതിയ അല്ലെങ്കിൽ പുതിയതായി എഴുതിയ രൂപമാണ്‌ നാമിന്നു കാണുന്നത്.  ഓർമക്കുറിപ്പെന്നവണ്ണം എഴുത്ത് രീതി വ്യത്യാസപ്പെടുത്തിയതാണ് അദ്ദേഹത്തെ പുസ്തകം തൃപ്തികരമായി പൂർത്തിയാകാൻ സഹായിച്ചത്. 

ഒരു ഗയിഷ പറയുന്ന ജീവിത കഥ കേട്ടെഴുതുന്ന ആളായാണ്‌ നോവലിസ്റ്റ് സ്വയം രൂപാന്തരപ്പെട്ടത്. അങ്ങനെ ചരിത്രത്തെയും ജീവിതത്തെയും ഒരു ഗയിഷ ഓർത്തെടുക്കുന്നതും നോവലിസ്റ്റിന്റെ ക്രാഫ്‌റ്റും ചേർന്നപ്പോൾ ലോകം കണ്ട ഏറ്റവും മികച്ച കൃതികളിലൊന്ന് പിറവിയെടുക്കുകയായിരുന്നു. 

ഗയിഷ ഒരു ബോർഡർ ലൈൻ വേശ്യാവൃത്തിയാണോ എന്ന് ചോദ്യമുണ്ടാകാം. സുന്ദരിയായ ഒരു ജാപ്പനീസ് പെൺകുട്ടി തന്റെ കന്യകാത്വം ഏറ്റവും വലിയ വിലയ്ക്ക് വിൽക്കുന്നു. അവൾ നേരിട്ടല്ല അത് ചെയ്യുന്നത്. ഒരു പക്ഷെ മാതാപിതാക്കൾ അല്ലെങ്കിൽ ഏജന്റുമാർ കുട്ടിയെ ഗയിഷ ഗൃഹത്തിലേക്ക് വിൽക്കുന്നു. ജാപ്പനീസ് ചായസത്കാരം എന്ന എന്റർടൈൻമെന്റ് ബിസിനസിലേക്ക്. ഇവിടെ വേശ്യാവൃത്തി അല്ല പ്രധാന വിഷയം. ഒരു പക്ഷെ മിക്കവാറും എല്ലാ ഗയ്‌ഷെമാരും ഒരാളുടെ വെപ്പാട്ടിയായി കാലം കഴിച്ചേയ്ക്കാം. എന്നാൽ പ്രാഥമികമായി ജപ്പാനീസ് പുരുഷന്മാർക്ക് സമാധാനപരമായും എന്റർടൈനിംഗ് ആയും സായാഹ്നങ്ങൾ ചെലവാക്കാനുള്ള ഇടമാണ് ഈ ഗയിഷ ഗൃഹങ്ങൾ. സമാനമായ ഒരു സാംസ്കാരിക മേഖല മറ്റു രാജ്യങ്ങളിലില്ല. മാത്രമല്ല ജപ്പാനിൽ പുരാതന രീതികൾ അനുസരിച്ചു സ്ത്രീപുരുഷന്മാർ ഒരുമിച്ചു വിനോദങ്ങളിൽ ഏർപ്പെടുക, വീടിനു പുറത്തു സഞ്ചരിക്കുക തുടങ്ങിയ പതിവുകളില്ല. ചരിത്രപരമായി ജാപ്പനീസ് പുരുഷന്മാർ തങ്ങളെ ആനന്ദിപ്പിക്കുന്നതിനു വാടകയ്ക്കോ അല്ലെങ്കിൽ പാട്ടത്തിനോ സ്ത്രീകളെ ഉപയോഗിച്ചിരുന്നു. മറ്റെന്തിനേക്കാളും വിനോദോപാധികൾ ആയിരുന്നു  ഗയിഷമാർ. അതിൽ പലരെയും നോവലിസ്റ്റ് ഇന്റർവ്യൂ ചെയ്തു. പ്രധാനമായും മിന കോ ഇവാസാക്കി എന്ന പ്രശസ്‌ത ഗയിഷയാണ് ഏറ്റവും സഹായിച്ചത്. പക്ഷെ പുസ്തകം പുറത്തിറങ്ങിയ ശേഷം അവർ തമ്മിൽ ധാരണാ പിശകുകൾ ഉണ്ടായി. കാരണം ഒരു ഗയിഷയുടെ ധാർമികത അവളുടെ ഇടപാടുകാരുടെ രഹസ്യാത്മകതയാണ്. അത് ആർതർ ലഘിച്ചു എന്ന തോന്നലായിരുന്നു അവരുടെ പിണക്കത്തിനു കാരണമായത് എന്നാണ് കരുതപ്പെടുന്നത്. 

ചിയോ ചാൻ, ആപേര് അവൾ എന്നെ മറന്നിട്ടുണ്ടാവും. ഇന്നവൾ നിറ്റ സയൂരി അല്ലെങ്കിൽ സയൂരി ചാൻ ആണ്. ജീവിതത്തിൽ ആ ഒരു ദിവസം  അവൾക്കു ഭാഗ്യത്തിന്റെയും നിർഭാഗ്യത്തിന്റെയും ആയിരുന്നു. അതെ, ഒരേ ദിവസം അവൾക്കും അവളുടെ കുടുംബത്തിനും കൊണ്ട് വന്നത് ഭാഗ്യ നിർഭാഗ്യങ്ങളായിരുന്നല്ലോ. മീൻ വിൽപ്പനക്കാരൻ താനാകാ മറ്റൊരു ഗ്രാമത്തിൽ നിന്നുള്ള ആളാണ്. അവളുടെ സാധാരണമല്ലാത്ത മനോഹരമായ നീല കണ്ണുകൾ അയാൾക്ക്‌ ഒരു വലിയ സാധ്യത തുറന്നു കൊടുത്തു. കൃത്യമായ വിലയിരുത്തലിനും കന്യകാത്വം ഉറപ്പാക്കലിനും ശേഷം  (അവൾക്കു ഒന്പതു വയസ്സും ചേച്ചി സത്സുവിനു പതിനൊന്നും ആണ് അന്ന് പ്രായം) കാൻസർ ബാധിതയായ അമ്മയുടെയും വൃദ്ധനായ അച്ഛന്റെയും പക്കൽ നിന്ന് അവരെ വാങ്ങി അങ്ങകലെ ക്യോട്ടോ പട്ടണത്തിൽ എത്തിക്കുന്നു.

ഒക്കിയ എന്നാണ് ഗയിഷകൾ താമസിക്കുന്ന വീട് അറിയപ്പെടുന്നത്. വിഷയസുഖം സംബന്ധിച്ചാണ് ഗിയോൺ എന്ന ക്യോട്ടോ ജില്ല പ്രശസ്തം.  അവിടുത്തെ നിറ്റാ എന്ന ഒക്കിയയിലേക്കാണ് അവൾ വിലക്കപ്പെട്ടതു. രൂപ ഗുണത്തിന്റെയും നടപ്പിന്റെയും പരിമിതിമൂലം തെല്ലകലെയുള്ള വേശ്യാഗൃഹത്തിലേക്കു പാവം സത്സുവിനു പോകേണ്ടിവന്നു. അത് തെല്ലു വൈകിയാണ് സയൂരി മനസിലാക്കിയത്. ഇവിടെ നിറ്റയിൽ അവൾക്കു പ്രായം ചെന്ന ഒരു മുത്തശ്ശിയും ഒരു അമ്മയും ഗായിഷയാകാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരു അമ്മായിയും സ്വന്തം പേര് മറന്നു പോയ പോലെ നടക്കുന്ന മത്തങ്ങാ എന്ന വിളിപ്പേര് നൽകിയ സമശീർഷയായ ഒരു പെൺകുട്ടിയും പിന്നെ വളരെ പ്രശസ്തയും സുന്ദരിയും എന്നാൽ ദുസ്വഭാവിയും ആയ ഹാറ്റ്സുമൊ എന്ന ഗെയ്ഷയും ആണ് ഉള്ളത്. ഹാറ്റ്സുമൊയെ പിണക്കരുത് എന്ന് അമ്മായി അവൾക്കു സൂചന കൊടുത്തിട്ടുണ്ട്. കാരണം അവരുടെ വരുമാനമാണ് ആ ഓക്കിയയുടെ വരുമാനം. മാത്രമല്ല ഹാറ്റ്സുമൊ സയൂരിയെ ഒരു ശത്രുവായി തന്നെയാണ് കണ്ടിരുന്നതും.

അതിവ്യഥ സഹിച്ചാണ് അവൾ സത്സുവിന്റെ ജോരോയിൽ എത്തുന്നത്. ജോരോ എന്നാൽ വേശ്യാലയം. അവിടെനിന്നു രക്ഷപ്പെടാൻ അവർ തയ്യാറെടുക്കുന്നെങ്കിലും ഹറ്റ്സുമയുടെ ഇടപെടലിലൂടെ അവൾക്കു പോകാൻ സാധിക്കുന്നില്ല എന്ന് മാത്രമല്ല അവളുടെ നൃത്ത വിദ്യാഭ്യാസം നിലയ്ക്കാനും അത് കാരണമായി. സത്സു അവിടെ നിന്ന് രക്ഷപ്പെട്ടുകയും നാട്ടിൽ എത്തി കൂട്ടുകാരനും ഒത്തു ജീവിതം തുടങ്ങുകയും ചെയ്തു എന്ന് താനാകാ അവൾക്കു പിന്നെയെപ്പൊഴോ കത്തെഴുതി. അവിടെ അവൾ ഷാമിസെൻ എന്ന സംഗീത ഉപകരണം വായിക്കാനും, നൃത്തം, ചായസത്കാരം എന്നിവയും പഠിച്ചിരുന്നു. അത് മുടങ്ങുക എന്നത് ഗയിഷ എന്ന ജീവിതത്തിൽ പ്രവേശിക്കാൻ അവൾക്കു സാധിക്കാതെ പോക്കലാകും. അങ്ങനെ അവൾ അമ്മായിയെ പോലെ ഒരു ഗയിഷയുടെ സഹായിയായി മാത്രം കാലക്ഷേപം കഴിക്കും ചെയേണ്ടിവരുമെന്നും ഉറപ്പിച്ചു.  അവൾക്കു പകരം ഇനി നിറ്റാ നോക്കിയ ദത്തെടുക്കുക അവളെക്കാൾ മേന്മ കുറഞ്ഞ മത്തങ്ങയെയായിരിക്കുമത്രേ.  അവളെ മകളായി ഹാറ്റ്സുമോമൊ  അംഗീകരിക്കുകയും ചെയ്തു.  ഗായിഷമാർക് രഹസ്യ കാമുകന്മാർ നിഷിദ്ധമായിരുന്നല്ലോ. ഹാറ്റ്സുമൊമോയുടെ കാമുകനുമായി നോക്കിയയിൽ നടന്നു വന്ന സംഗമം തന്റേതല്ലാത്ത കാരണത്താൽചിയോ പ്രശ്നത്തിലാക്കിയത് ഒരു കാലത്തു ചിയോ തന്നെക്കാൾ സുന്ദരി ആകും എന്ന ഹാറ്റ്സുമൊമോയുടെ ഭയം  ഒക്കെ ചിയോയ്ക്കു പ്രതികൂല ഘടകങ്ങളായിരുന്നു.

പ്രണയം, അത് ഒരു ഒൻപതു വയസ്സുകാരി പെൺകുട്ടിക്ക് വളരെ മുതിർന്ന ഒരു വ്യക്തിയോട് തോന്നുന്നു.  അത് പ്രണയം എന്ന് വ്യവച്ഛേദിച്ചറിയാനൊന്നുമുള്ള പ്രായമായിട്ടില്ല എന്ന് വായനക്കാർക്കു തോന്നുമെങ്കിലും അവളുടെ അനുഭവങ്ങൾ അതിനു ഒരു പക്ഷെ അവളെ പ്രാപ്തയാക്കിയിട്ടുണ്ടോ. ഓ അവൾ ഒരിക്കലും ഒരു സാധാരണ പെൺകുട്ടിയായിരുന്നില്ല.   ഒരിക്കലും ഗയിഷയാവില്ല എന്ന ചിന്തയും അവളെ ഒരു തത്വജ്ഞാനിയുടെ നിലയിലേക്കെത്തിക്കുന്നുണ്ട്.

‘പക്ഷെ ക്രൂരമെന്നു പറയട്ടെ, അരുവിയിലെ വെള്ളം പോലും ഒഴുകുന്നതു ഒരു ലക്ഷ്യത്തിലേക്കാണ്’ എന്ന് അവൾ വേദനയോടെ ആത്മഗതം ചെയ്യുന്നത് ലക്ഷ്യത്തിലേക്കെത്തില്ല തന്റെ  ജീവിതം എന്നതിലെ വേവലാതിയെ കുറിക്കുന്നു. 

മുത്ത് കണ്ടെടുക്കപ്പെടുകയാണ് ഉണ്ടാവുക എന്ന ചിന്തയെ ബലപ്പിക്കുന്നു അന്ന് അവളും ആ മുഖ്യനുമായുള്ള കൂടിക്കാഴ്ച. അയാളെ അവൾ വർണിക്കുന്നതിങ്ങനെയാണ് ‘ഞാൻ പെട്ടന്ന് മറ്റൊരു ലോകത്തേക്ക് എത്തപ്പെട്ടു. ഞാൻ അറിയുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ ലോകം, ന്യായവും കരുണയും ഉള്ള ലോകം. അച്ഛന്മാർ പെണ്മക്കളെ വിൽക്കാത്ത ലോകം.’ അത്തരം ഒരു ലോകമല്ലാതെ ഒറ്റപ്പെട്ടുപോയ അവൾക്കു സ്വപ്നം കാണാൻ മറ്റെന്താണുള്ളത്, അതും പത്തുവയസ്സു തികയാത്ത ഒരു പെൺകുട്ടിക്ക്. ഇവിടെ ഈ മുഹൂർത്തത്തിൽ തന്റെ ജീവിതം ഒരു വഴിത്തിരിവിൽ എത്തുന്നതായി അവൾക്കും അനുഭവപ്പെട്ടുന്നു.

അവൾക്കു ആനിമിഷം എന്താണ് മുഖ്യനോട് തോന്നുന്നത് ? പ്രണയമോ?  ഈ പ്രായത്തിലോ, മുഷിഞ്ഞു ചെളിപിടിച്ച അവളുടെ മുഖം വൃത്തിയാക്കാൻ അയാൾ കൊടുത്ത തൂവാലയിൽ നിന്ന് ഉയർന്ന ടാൽകം പൗഡറിന്റെ ഗന്ധം പിന്നെ അവളുടെ ജീവിതത്തെ സുഗന്ധപൂരിതമാക്കിയോ ?

ഹട്സുമൊമോയുടെ എതിരാളിയും അതീവ സുന്ദരിയുമായ മമേയ എന്ന ഗയിഷ എന്തുകൊണ്ടാണ് അവൾക്കുവേണ്ടി ഒക്കിയയിലേക്കു വരുന്നത് എന്നത് അവസാനം വരെ നിഗൂഢമാണ്. മമേയ അമ്മയുമായി കുറേ സംസാരിച്ചു ഗയിഷേ മെന്റർ ആകാനുള്ള താത്പര്യം വ്യകതമാക്കുന്നു. ഒരു യുവ ഗെയിഷയ്ക്കു വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും അവളെ അണിഞ്ഞൊരുങ്ങാനും പെരുമാറാനും പഠിപ്പിക്കുക , മുഖത്ത് ചായം തേയ്ക്കാൻ ശീലിപ്പിക്കുക, ഗുണഭോക്താവിനെ സൽക്കരിക്കുവാൻ ഒക്കെ പഠിപ്പിക്കുകയാണ് ചേച്ചിയെന്ന സ്ഥാനക്കാരിയായി നിന്ന് മെന്റർ ചെയേണ്ടത്. ആണുങ്ങൾ തങ്ങളോട് അശ്‌ളീല തമാശകൾ പറയുമ്പോൾ എത്രയും മനോഹരമായി ആശ്ചര്യത്തോടെ അതിനു പ്രതികരിക്കുക എങ്ങനെ എന്ന് ശീലിപ്പിക്കുക ഒക്കെയും ഈ ചേച്ചിമാരുടെ കർത്തവ്യമാണ്. ചേച്ചി ആകുക മാത്രമല്ല മമേയ അവളുടെ കടങ്ങൾ ഏറ്റെടുക്കുന്നു. ഒരിക്കലും രക്ഷയില്ല എന്ന് കരുതിയ ചിയോയുടെ ജീവിതത്തിൽ എങ്ങനെയാണ് ഈ മാലാഖ എത്തിയത്? 

അവൾ പഠനം പുനരാരംഭിച്ചു. ഔപചാരികമായും അനൗപചാരികമായും. ചേച്ചിയിൽ നിന്നുള്ള പഠനം ഒരു  ഗയിഷയ്ക്കു പരമ പ്രധാനമാണ്. അവളുടെ ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങളുടെശ്രോതസ്സ് എന്ന് പറയാവുന്ന അതിമനോഹരമായ ചിയോയുടെ കണ്ണുകൾ കൊണ്ടു എങ്ങനെ പുരുഷ ഹൃദയത്തെ അമ്മാനമാടാം എന്ന് മമേയാ അവളെപരിശീലിപ്പിക്കുന്നു.

ആ വിദ്യ സിദ്ധിക്കുന്നതോടെ അവളുടെ അരങ്ങേറ്റത്തിനുള്ള തീയതി കുറിക്കപ്പെടുന്നു. വശീകരണ വിശാരദയാകാനാണ് അവളുടെ പോക്ക്. അത് അവളുടെ പതിനാലാമത്തെ വയസ്സാണ്. അവൾ സയൂരി ചാൻ എന്ന് പുനർ നാമകരണം ചെയ്യപ്പെടുന്നു. റ്റാറ്റാമിയ എന്ന ചായസൽക്കാരമുറിയിൽ നിലത്തു വിരിച്ച പായിൽ അവൾ കാണുന്നത് മറ്റു പുരുഷന്മാരുടെ നടുവിൽ മുഖ്യനെയാണ്. ടാൽകം പൗഡറിന്റെ ഗന്ധമുല്ല തൂവാലയുമായി വന്ന ആ മനുഷ്യനെ കിനാവില്ലെന്ന പോലെ അവൾ കാണുകയാണ്. 

നോബുവിനെ നമ്മൾ പരിചയപ്പെട്ടോ?  ഇല്ലല്ലോ യുദ്ധത്തിൽ പരിക്കുകൾ പറ്റിയ വിരൂപനായ ഒറ്റക്കയ്യനായ ഒരുവൻ. ധനവാൻ, സുമോഗുസ്തിയിൽ ഭ്രമം. അവളിൽ അവളുടെ കണ്ണുകളിൽ ആകൃഷ്ടനാകുന്നു അയാൾ. ഒരു സുമോ ഗുസ്തി വേദിയിൽ വച്ചാണ് നോബുവിനെ അവൾ കാണുന്നത്. അവൾ അവളുടെ മുഖ്യനെയും അവിടെ കാണുന്നു. ശബ്ദം കൊണ്ടാണ് ആ തിരിച്ചറിവ്.  എന്നാൽ അയാൾ അവളെ തിരിച്ചറിയുന്നുണ്ടോ ?  അവൾക്കറിയില്ല. എന്നാൽ ആ ദിവസാന്ത്യത്തിൽ മമേയ പറഞ്ഞ ഒന്ന് അവളിൽ ആകെ തളർത്തി. നോബുവിനെ അവളുടെ വരുതിയിലാക്കണം എന്നതവൾക്കു അസഹനീയമായി തോന്നുന്നു. അവൾക്കു ഒരു രക്ഷകൻ ഉണ്ടാകുമെങ്കിൽ അത് മുഖ്യനായിരിക്കണം എന്ന മന്ത്രണം അവളുടെ ഉള്ളിൽ നിന്ന് ഒരു നിലവിളിപോലെ ഉയരുന്നുണ്ട്. സ്ഥിരം കാമുകൻ അല്ലെങ്കിൽ എന്റെ കന്യകാത്വത്തിന്റെ അവകാശി എന്നർത്ഥത്തിൽ അവളുടെ ഉള്ളം എന്റെ ഡാന എന്ന് മുഖ്യനെ ഓർത്തു കേണുകൊണ്ടിരുന്നു.

ആരാണ് മുഖ്യൻ?  ഇവമുറ എന്ന ഇലക്ടിക് കമ്പനിയുടെ  തലവൻ. അവൾക്കു പത്തു വയസ്സുള്ളപ്പോൾ അയാൾക്ക് പ്രായം നാല്പതിലേറെയായിരുന്നു. അവർ ആദ്യമായി പരിചയപ്പെട്ടപ്പോൾ യുദ്ധാന്തര ജപ്പാനിൽ കമ്പനി നാശത്തിലേക്കു പതിക്കുമ്പോൾ നോബുവാണ് ഒരു സംഘം നിക്ഷേപകരെ സ്വരൂപിച്ചു കമ്പനിയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. അതിനാൽ നോബുവിനോട് മുഖ്യന് തീരാകടപ്പാടാണ്. അവൾക്കു നോബുവിനെ വശീകരിക്കുന്നതിനോട് ഒരു മമതയും തോന്നുന്നില്ല. അത് അവൾക്കു അസഹനീയവുമാണ്.  

പ്രണയം ഒരു വിചിത്ര വികാരമാണ്. അതീവ തീവ്രവും വ്യാഖ്യാനങ്ങൾക്കു അതീതവും. പലരേയും സന്തോഷിപ്പിക്കുന്ന എല്ലാ ഗയിഷമാർക്കുമുണ്ട് അത്തരം പ്രണയങ്ങൾ. അനുവദനീയമല്ലാത്ത അവ ഒളിച്ചുവയ്ക്കുന്ന സർവ സമർപ്പിതമായ കാല്പനിക പ്രണയങ്ങൾ തന്നെ. ഹട്സുമൊമ്മോയ്ക്കും മമേയയ്ക്കും ഒക്കെ അത്തരം ബന്ധങ്ങൾ ഉണ്ടായിരുന്നു. എന്താണ് ഈ പെൺമനഃശാസ്ത്രം. കാലവ്യതിയാനങ്ങളില്ലാതെ പ്രതിഫലേച്ഛയില്ലാതെ, ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഇത്തരം പ്രണയങ്ങൾ അതുളവാക്കുന്ന വേദനയിലെ സന്തോഷം കണ്ടത്തെൽ. ഇവയ്ക്കു എന്താണ് ഒരു വ്യാഖ്യാനം ?

നോബു, ഡോക്ടർ ക്രാബ്, കലാകാരനായ ഉച്ചിട സാൻ, മുഖ്യൻ, ഇവരിൽ ആരാകും സയൂരിയുടെ കന്യകാത്വത്തിന്റെ അവകാശി എന്ന ഡാന ?  കണ്ടു തന്നെ അറിയണം. പതിനാലു വയസ്സുകാരിയെ ലൗകികതയെയുടെയും വിഷയാസക്തിയുടെയും മേച്ചിൽപ്പുറത്തിലേക്കെത്തിക്കൽ അത്ര എളുപ്പമല്ല. എന്നാലും അനാഥനായ മനഞ്ഞിൽ മത്സ്യത്തിന്റെ കഥ അവളെ ആദ്യ സംഭോഗത്തെക്കുറിച്ച് അതും ലൈംഗികതയിലെ ആൺകോയ്‌മയോടെ അവളെ മനസിലാക്കിക്കുന്നു. ആരും കയറാത്ത ഗുഹ തിരയുന്ന മനഞ്ഞിൽ മത്സ്യമാണ് ഓരോ ഡാനയും. ആ ആദ്യ സംഭോഗമാണ് മിസാഗ്‌വേ. ഈ മിസാഗ്‌വേയ്ക്ക് വേണ്ടി ഡാനഎത്രപണം ചിലവാക്കാനും തയ്യാർ. പണം ചിലവാക്കാനാകാത്ത കാമുകന് ഡാന ആകാനാവില്ല. എല്ലാ ഡയാനയും കാമുകനും അല്ല. കാരണം ഓക്കിയയിലെ ‘അമ്മയക്ക്’ ഇത് ഒരു തരം കച്ചവടമാണ്. നിലനിൽപ്പിന്റെ, മുന്നോട്ടുള്ള ജീവിതത്തിന്റെ വഴിയാണ്. 

ഹട്സുമൊമോയുടെ ചതിയുടെ ഫലമായി ഡോക്ടർ ക്രാബ് അവളുടെ ഡാനയാകാനുള്ള തീരുമാനത്തിൽ നിന്ന് പിൻവലിക്കുന്നു. പ്രഭു, മമേയ സാനിന്റെ ഡാന, സയൂരിയിൽ ഒരു കണ്ണ് വയ്ക്കുന്നു.  എത്ര ദയനീയമാണ് ആ അവസ്‌ഥ.  മുഖ്യൻ അവളെ പ്രഭുവിന്റെ വീട്ടിൽ വച്ച് കാണുന്നു. പ്രഭു അവളുടെ നഗ്‌നത നിർബന്ധമായും ആസ്വദിക്കുന്നു. എന്തിലൂടെയൊക്കെയാണ് ഒരു കൊച്ചു പെൺകുട്ടി കടന്നുപോകുന്നത് എന്നറിയാതെ തന്നെ അവൾ അവളുടെ അവസ്ഥയിൽ അതീവ വിഷണ്ണയാകുന്നു. അവളുടെ മനസിൽ മുഖ്യനും അവൾക്ക് ചുറ്റും മറ്റു പുരുഷന്മാരും. അവൾ കന്യക തന്നെയാണ് എന്ന് ഉറപ്പാക്കിയ ‘അമ്മ’ അവളോട് പറയുന്ന വാക്കുകൾ ഇങ്ങനെയാണ്: ‘പുരുഷൻ വിലകൊടുത്തു വാങ്ങേണ്ട ഈ സാധനം നീ ആർക്കെങ്കിലും വെറുതെ കൊടുത്താൽ ഈ ഓക്കിയയെ നീ ചതിക്കുന്നതു പോലെയാവും. നീ എനിക്ക് കടക്കാരിയാവും. ഇതിനു പുരുഷന്മാർ വില പറയും. നിന്നോട് സംസാരിച്ചിരിക്കാനും അവർ പണം നൽകും. ഞാൻ അറിയാതെ നീ ആരോടെങ്കിലും ഒളിവിൽ കിന്നരിക്കാൻ പോയാൽ.’ അവളുടെ ചെവി തിരുമി ‘അമ്മ’ പോകുന്നു.

അവളെ അമ്മ ദത്തെടുക്കാൻ തീരുമാനിക്കുന്നത് പാവം മത്തങ്ങയുടെ  ജീവിതം താറുമാറാക്കുന്നു. മത്തങ്ങയെ ഓർമ്മിക്കുമല്ലോ; തീരെ സുന്ദരിയല്ലാത്ത, ഹട്സുമൊമോ നമ്മുടെ നായിക ചിയോയെ വെല്ലുവിളിക്കാൻ സ്വന്തം സഹോദരിയാക്കിയ ആ പാവം പെൺകുട്ടിയെ. സയൂരി കെഞ്ചി അപേക്ഷിച്ചിട്ടും ‘അമ്മ മത്തങ്ങയെ ഉപേക്ഷിക്കുന്നു.  

വിചിത്രം, നോബു ധനവാനാണ് എന്നാൽ അവളുടെ മിസാഗ്വയിൽ അയാൾക്ക് തെല്ലും താത്പര്യമില്ലായിരുന്നു.  പെണ്ണിനെ ലൈംഗിക വസ്തുവായി മാത്രം കാണാത്ത യാത്രക്കാരും ഉണ്ടാകുമല്ലോ.  പ്രഭു, അതേ മമേയയുടെ പ്രഭു തന്നെ, ഡോക്ടർ ക്രാബ്, പിന്നെ മറ്റൊരു വ്യക്തി, അവർ തമ്മിൽ നടക്കുന്ന മത്സരത്തിൽ 11,500 യെന്നിനു അവളുടെ കന്യകാത്വം വിൽക്കപ്പെടുന്നു. അത്ര ഭീമമായ ഒരു സംഖ്യയ്ക്ക് ഡോക്ടർ ക്രാബാണ് അത് നേടിയത്. 

ആ ആഴ്ച അവളെ നിറ്റാ ഒക്കിയ ദത്തെടുക്കുന്നു. ഈ ദത്തെടുക്കലിൽ ഒരു വലിയ കച്ചവടമുണ്ട്. അവളുടെ കടം തീർന്നു കഴിഞ്ഞാലും ഒരു പൈസ പോലും അവൾക്കു കിട്ടില്ല. ഒക്കെ ഒക്കിയയുടെ സമ്പാദ്യമാകും.  അവൾ – സാകോമോട്ടോ ചിയോ- ഇനി മുതൽ അവളുടെ പതിനഞ്ചാമത് വയസ്സ് മുതൽ നിറ്റാ സയൂരിയായി മാറുന്നു.  

ഒട്ടും ആസ്വാദ്യമായിരുന്നില്ല അവൾക്കു മിസാഗ്‌വാ. എന്നാലും അവൾ അതിൽ അഭിമാനിക്കുന്നുണ്ട്. എന്നാൽ അതിനു ശേഷം മുഖ്യൻ അവളെ ഒഴിവാക്കുന്ന പോലെ അവൾക്കു തോന്നുന്നു.  നോബു അവളുടെ ഡാന ആകാൻ തയ്യാറെടുക്കുന്നു. അതിനർത്ഥം  മുഖ്യൻ എന്ന സങ്കൽപം അവൾ ഉപേക്ഷിക്കണം എന്ന് തന്നെയല്ലേ. അപ്പോൾ അവൾക്കു പതിനെട്ടു വയസ്സ്. അവളുടെ വിഷമം കണ്ടു മമേയ പറയുന്നു, ‘സത്യത്തിൽ സയൂരി, ഗയിഷയുടെ ജീവിതം എന്താണ് എന്നാണ് നിന്റെ  വിചാരം? ജീവിതം സാർത്ഥകമാക്കാനല്ല നമ്മൾ ഗയിഷേകൾ ആകുന്നത്, നിവർത്തികേടുകൊണ്ടാണ്.’

പ്രഭു എന്ന ഡാനയെക്കുറിച്ചു അവർ പറയുന്നു: ‘ഈ ബന്ധം അദ്ദേഹത്തിന് സൗകര്യവും എനിക്ക് കാര്യലാഭവും ആണ്. അതിനിടയിൽ സ്നേഹവും വികാരവും വന്നാൽ അത് പെട്ടന്ന് അസൂയയിലേക്കും വെറുപ്പിലേക്കും നീങ്ങും.’  എത്ര യാഥാർഥ്യ ബോധമുണ്ട് ആ ഗയിഷേയ്‌ക്കെന്നു നോക്കു.  

അംഗ വൈകല്യമോ പൊള്ളിയടർന്ന ശരീരമോ ഒന്നുമല്ല നോബു ഡാനയാകുന്നതിൽ സയൂരിക്കു അതൃപ്തി ഉണ്ടാക്കുന്നത് എന്ന് മമേയയ്ക്കു അറിയാഞ്ഞിട്ടാണോ അവളോടുള്ള അനുഭാവം കൊണ്ടാണോ മമേയ വഴി ഒരു ഡാന, ജനറൽ ടോട്ടോറി അവളുടെ ജീവിതത്തിൽ എത്തുന്നു. അറുമുഷിപ്പൻ ബന്ധം. അമ്മയുമായുള്ള ഒരു തർക്കത്തിന്റെ ഫലമായി അവൾ യുവാവായ യസൂട സാനിനെ പ്രണയിക്കുന്നു. ആദ്യമായി പുരുഷനുമായുള്ള വേഴ്ച അവൾ ആസ്വദിക്കുന്നു. അതിത്ര ഹൃദയമെങ്കിൽ, അവളുടെ മനസ്സു ചോദിക്കുന്നു, മുഖ്യനുമൊന്നിച്ചുള്ള ദിനങ്ങൾ എത്ര മനോഹരമായിരിക്കും. അവളുടെ ഡാനയെകൊണ്ടു ആകെ ഉപകാരം ഒക്കിയയ്ക്ക് മാത്രമായിരുന്നു. 

ഇടയ്ക്കു അവൾ മുഖ്യനെ കാണുന്നു. നോബുവുമായുള്ള സൗഹൃദം എറിഞ്ഞുകളയരുതെന്നു അയാൾ ഉപദേശിക്കുന്നു. നോബുവിനെ കാണുന്ന അവൾ അയാളെ കൂടുതൽ മനസിലാക്കുന്നു. എന്നാൽ അവളുടെ സൗഹൃദം അയാൾ നിരസിക്കുന്നു. നിങ്ങളെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് എന്ന സയൂരിയുടെ പരാമർശത്തിന് അയാളുടെ മറുപടി ‘ഇല്ല സയൂരി, അത്ര ബുദ്ധിമുട്ടില്ല, എനിക്ക് സ്വന്തമാക്കാൻ കഴിയാത്തത് എനിക്ക് നൽകിയാൽ എനിക്ക് ഇഷ്ടമാവില്ല’ എന്നായിരുന്നു.

ഗയിഷ തങ്ങളുടെ പുരുഷന്മാരെ കുറിച്ചുള്ള വിവരം ഒരിക്കലും പരസ്യമാക്കില്ല. മനസ്സിൽ തിക്കുമുട്ടൽ ഉണ്ടാക്കിയിട്ടാവണം സയൂരി ഒരു ഡയറി എഴുതിയിരുന്നു. അത് ഒക്കിയയിൽ പ്രാമാണ്യം നഷ്ടപെട്ട ഹറ്റ്സുമൊമോ തട്ടിയെടുക്കുന്നു. എന്നാൽ അത് പ്രശ്നങ്ങളുണ്ടാക്കാതെ തിരിച്ചു കിട്ടുന്നുണ്ട് സയൂരിക്കു. മമേയനിരന്തരമായി ഇടപെടലുകൾ നടത്തി ഹട്സുമൊമോയെ നിലംപരിശാക്കുന്നു. ഇതിൽ പ്രത്യേകിച്ച് സന്തോഷം തോന്നുന്നില്ല സയൂരിക്ക്. അവരുടെ അവസാന കാലം ഒരു വേശ്യയായി ആയിരുന്നു എന്നത് അതീവ ദുഖകരം.

കുറൈറ്റാനി- സാമ്പത്തിക മാന്ദ്യവും രണ്ടാം ലോക മഹായുദ്ധവും അവളുടെ ഡാനയായ ജനറലിനെ തകർത്തു. അയാൾ തടവിലായി. ഒക്കിയയും വശക്കേടിലായി. ഗ്യോണ് അടയ്ക്കാൻ പോവുകയാണ്, ഗയിഷേകളുടെ ജീവിതം തകർച്ചയിലാണ്. നോബു അതീവ സന്തുഷ്ടനാണ്. അവളെ കാണാൻ എത്തിയ നോബു, അവളെ ജോലിചയ്തു ജീവിക്കാൻ സഹായിക്കുന്നു. അവൾ പാരച്യൂട് നിർമ്മിക്കുന്ന പണിയിൽ ഏർപ്പെടുന്നു. യുദ്ധം കഴിഞ്ഞു മൂന്നു വർഷം കഴിഞ്ഞു. മമേയ ഉൾപ്പടെ പലരും ഗ്യോനിലേക്കു തിരിച്ചു പോയിട്ടും അവൾ നോബുവിന്റെ നിബന്ധ പ്രകാരമാണ് തിരിച്ചു പോകുന്നത്. നോബു ഇവമൂറെ കമ്പനി ഉയർത്തെഴുന്നേറ്റു കഴിഞ്ഞാൽ അവളുടെ ഡാന ആകാനുള്ള തയ്യാറെടുപ്പിലാണ്.  

ഇടയ്ക്കു അവൾ മുഖ്യനെയും മത്തങ്ങയെയും മമേയയെയും സന്ധിക്കുന്നതു ഇച്ചിറിക്കിയിലെ ചായ സൽക്കാരത്തിനിടെയാണ്. ഒരു പക്ഷെ അഞ്ചു വർഷത്തിന് ശേഷം. ഒരു മന്ത്രിയെ പ്രീതിപ്പെടുത്താൻ. എന്നാൽ കമ്പനി സാമ്പത്തികമായി രക്ഷപ്പെട്ടതോടെ നോബു അവളെ സ്വന്തമാക്കാൻ ഉറപ്പിച്ചു. അവൾ ആകെ തകർച്ചയുടെ വക്കിലാണ്. അദ്ദേഹത്തെ നിരസിക്കാൻ അവൾക്കു കഴിയില്ല, മുഖ്യനെ ഉപേക്ഷിക്കാനും.  നോബു അവളെ വെറുക്കാൻ അവൾ ഒരു പ്ലാൻ തയ്യാറാക്കുന്നു. അത് നടപ്പിലാക്കാൻ മത്തങ്ങയുടെ സഹായമാണ് അവൾ തേടുന്നത്. മന്ത്രിയും അവളുമായി വേഴ്ച നടക്കുന്നതായി നോബു കാണണം. അതോടെ തന്നെ അദ്ദേഹം വെറുത്തുകൊള്ളും.

‘അപ്പോൾ  മത്തങ്ങയിൽ നിന്ന് അടുത്ത സഹായം അല്ലെ’ എന്ന ചോദ്യത്തോടെ സഹായിക്കുമെന്നോ ഇല്ലെന്നോ പറയാതെ അവൾ പോകുന്നു.  മന്ത്രിയുമൊത്തു സ്വകാര്യമായി ഒത്തു ചേരുന്നതായി നടിച്ചിരുന്ന അവളുടെ അടുത്തേക്ക് മത്തങ്ങാ കൊണ്ടുവരുന്നത് മുഖ്യനെയാണ്. അപ്പോൾ അവർ അവിടെ എത്തിയില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കും എന്നത് കഥയിൽ ചോദ്യമില്ലെന്ന യുക്തികൊണ്ട് മറക്കാം.

മത്തങ്ങയുടെ പ്രതികാരമായിരുന്നു അത് എന്ന് അവൾ വൈകി മനസ്സിലാക്കുന്നുണ്ട്.  ഒരു കിമോണോയുമായി അവളെക്കാണാൻ എത്തിയ മുഖ്യൻ നോബുവിന്‌ വേണ്ടിയല്ല വന്നത്. അവൾ ഇന്നത്തെ സയൂരിയാകാൻ മമേയയെ  ജ്യേഷ്ഠത്തിയാക്കാൻ അയച്ചത് മുതൽ അവളുടെ ജീവിതത്തിൽ മുഖ്യന്റെ പങ്കു അവൾ മനസിലാക്കുന്നു. എന്നാൽ തന്റെ ജീവിതവിജയത്തിൽ നല്ല പങ്കു വഹിച്ച നോബുവിന്‌ അവളോട് തോന്നിയ സ്നേഹം മനസിലാക്കി ഒഴിഞ്ഞു മാറേണ്ടി വന്നു മുഖ്യന്.  

അദ്ദേഹത്തിന് വേണ്ടിയാണ് നോബുവിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതെന്ന് മനസിലാക്കിയ മുഖ്യൻ അവളെ ചുംബിക്കുന്നു. ആദ്യമായാണ് അവളെ ഒരു മനുഷ്യൻ ചുണ്ടുകളിൽ ചുംബിക്കുന്നത് എന്നത് പറയുമ്പോൾ അവളുടെ ജീവിതം സഫലമായതു പോലെ. അവളുടെ ഡാനയാകുന്നു മുഖ്യൻ. പ്രണയിനിക്ക് വെപ്പാട്ടി എന്ന പേര് യോജിക്കുമോ. അദ്ദേഹം ഒരു വസന്തകാല വസതി നൽകുന്നു. പക്ഷെ അവൾ മുഖ്യനൊപ്പം ജപ്പാനിൽ ജീവിച്ചാൽ അയാളുടെ ജീവിതത്തിലുണ്ടാകാവുന്ന വൈഷമ്യങ്ങൾ കണക്കിലെടുത്തു അമേരിക്കയിലേക്ക് പോകാനും അവിടെ സത്കാര ശാല നടത്താനും ആഗ്രഹിക്കുന്നു. അവർക്കു ജനിക്കാൻ പോകുന്ന മകൻ അയാളുടെ മക്കൾക്കോ സന്തതി പരമ്പരയ്ക്കോ ഒരു തടസ്സമായിക്കൂടാ എന്നതാണ് കാരണം. 

രോഗ ബാധിതനായ മുഖ്യൻ അവളെ വിട്ടു പിരിയുന്നു, എന്നന്നേയ്ക്കുമായി. അവൾ ഒരു തിരമാലയെ പോലെ, കഷ്ടപ്പാടുകൾ മഷിയെപ്പോലെ ഒഴുക്കി കളഞ്ഞു പാർക് അവന്യൂ പരിസരത്തു ജീവിക്കുന്നു. 

അങ്ങനെ കഥ തീരുമ്പോൾ അതിനെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾ അപ്രസക്തമാകുന്നു. മികച്ച പുസ്തകങ്ങൾ വായനക്കാരനെ പോലും ആദരിച്ചുകൊണ്ടു മറികടക്കും

കവിയും വിവർത്തകയും കുട്ടികൾക്കായി മെക്സിക്കൻ നാടോടി കഥകൾ പുനരാഖ്യാനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി. റഹിമിന്റെ തൂവൽ കുപ്പായക്കാർ എന്ന പക്ഷികളെ കുറിച്ച് കുട്ടികൾക്കായുള്ള പുസ്തകം ദി ഫെതേർഡ്‌ ഫ്രെണ്ട്സ് എന്ന പേരിൽ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തു. ഐ എം ജിയിൽ അസിസ്റ്റന്റ് പ്രൊഫസർ.