ഒറ്റ

ഒറ്റപ്പെട്ടുപോയ സംഭവങ്ങൾ
എത്രമാത്രം വിഷമിക്കുന്നുണ്ടാവും
ഒറ്റയ്ക്കായതിൽ

ഒറ്റപ്പെട്ട കൊലപാതകം
ഒറ്റപ്പെട്ട തട്ടിക്കൊണ്ടുപോകൽ
ഒറ്റപ്പെട്ട ലോക്കപ്പ് മരണം

ഒറ്റപ്പെട്ട സ്ത്രീ-സ്ത്രീധന പീഡനം
ഒറ്റപ്പെട്ട അഴിമതി
ഒറ്റപ്പെട്ടുപോയവ ….

(മറ്റുള്ളവരുടെത് സ്വന്തമാക്കാനുള്ള മോഹം
കലശലായതുകൊണ്ട് മോഷണം
ഒരിക്കലും ഒറ്റപ്പെട്ട് പോവാറില്ലെന്നത് ആശ്വാസം)

ഒറ്റയ്ക്കായതിൻ്റെ ദുഃഖം
മറികടക്കാനായിരിക്കും
അവ ചിലപ്പോൾ സംഘടിതമായി മാറുന്നത്

എന്നാലും നമ്മെയെല്ലാം
സങ്കടപ്പെടുത്താനായി
അവിടവിടെ ഒറ്റപ്പെട്ട സംഭവങ്ങൾ

കൊച്ചി സർവകലാശാലയിൽ അസിസ്റ്റന്റ് ലൈബ്രേറിയൻ ആണ്. സാമ്പത്തിക ശാസ്ത്രം , രാഷ്ട്രതന്ത്രം, ലൈബ്രറി സയന്‍സ് തുടങ്ങിയവയില്‍ ബിരുദാനന്തര ബിരുദം, ലൈബ്രറി സയന്‍സില്‍ യു ജി സി ലെക്ച്ചര്‍ഷിപ്പ്, എം.ഫില്‍. ഒരു കവിത സമാഹാരം പ്രസിദ്ധീകരിച്ചു (സത്യസന്ധമായ മോഷണങ്ങൾ : ഇൻസൈറ്റ് പബ്ലിക്ക കോഴിക്കോട്). ആകാശവാണിയിൽ കവിത, പ്രഭാഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. ഓൺലൈൻ / ഓഫ്‌ലൈൻ പ്രസിദ്ധീകരങ്ങളിൽ എഴുതുന്നു .