ഒരേ വഴികൾ

ഉറങ്ങാത്ത നഗരങ്ങളിൽ
വീണു കിടന്നപ്പോൾ
ആരോ കൈ തന്നു ..
വിട്ടു കള മാഷേ…..
അരികിലിരുന്ന് രാവ്‌ മുഴുവനാണ്
കഥ പറഞ്ഞു തന്നത് ….

നിലാവ് മാഞ്ഞില്ല…
നക്ഷത്രളുതിർന്നു വീണില്ല…
സൂര്യനെണീറ്റില്ല…
ഉറങ്ങിയവരൊക്കെയും
കണ്ണടച്ചു കിടന്നു…

നിങ്ങളാരാണ്…
അറിയണമെന്നുണ്ട്…?

മൗനം

വേണ്ടപ്പെട്ടവരാണെന്ന് പറഞ്ഞോളൂ…
വിശുദ്ധ കള്ളം…

ചുണ്ടുകളുണർന്നു ചിരിച്ചു…
പൂക്കളുണ്ടായി..
സുഗന്ധങ്ങളും;.
പെണ്ണിന്റെ മണം.

മഴ പെയ്യുന്നത് കാണുന്നുണ്ടോ..?
ഇല്ലാ..
പുഴ ജനിക്കുന്നത് കാണുന്നു..

വിയർപ്പു പൊടിഞ്ഞു..

മുടിത്തുമ്പുകൾ
നനഞ്ഞമണ്ണിലെഴുതി
നമ്മളൊരേ വഴികളാണല്ലേ…

തിര വന്നു കെട്ടിപ്പിടിച്ചു
മറന്നു കള..
അതൊരു
സ്വപ്‌നമായിരുന്നു.

കണ്ണൂർ മാണിയൂർ സ്വദേശി, ആനുകാലികങ്ങളിലും, ഓൺലൈനിലും എഴുതുന്നു. ബിരുദാനന്തര വിദ്യാർത്ഥിയാണ്.