ശ്രീദേവി. എം. മേനോൻ
ശവങ്ങളും പ്രേതങ്ങളും
തണുത്തുറഞ്ഞ ദേഹങ്ങളൊക്കെ
മൃതദേഹങ്ങളാണെങ്കിൽ
ആ നൂറ്റിരുപത്തൊന്നാം നമ്പർ
കെട്ടിടത്തിൽ ശവങ്ങളാണ്
സൂക്ഷിച്ചിക്കുന്നത്.
മോർച്ചറി എന്നും വിളിക്കാം.
ശവങ്ങളെന്നാൽ പ്രേതങ്ങളല്ലേ ?
ഇടയ്ക്ക് നിശബ്ദതയിൽ കുളത്തില്‍ കല്ല്
വന്നു വീഴും പോലെ
എ.സിയുണ്ടാക്കുന്ന മുരൾച്ച കേൾക്കാം.
ശവങ്ങൾ ചീഞ്ഞു പോകാതിരിക്കാൻ
തണുപ്പിച്ചു വയ്ക്കുന്നതാവാം.
പ്രേതങ്ങൾ ശീതികരണി ഉപയോഗിച്ചതാവുമാവാം.
പ്രേതങ്ങൾ സ്വതന്ത്രരാണ്.
അവർക്ക് ധാർമ്മികബാദ്ധ്യതകളില്ല.
ബന്ധങ്ങളിലെ നൂലാമാലകളില്ല...