കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ഒന്നാം വർഷ എം.ടെക്, പോളിമർ ടെക്നോളജി വിദ്യാർത്ഥി. കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി. ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്.
അടുക്കളയുടെ മുകളിൽ വിരിച്ച
വെളിച്ചം ചോർന്നൊലിക്കുന്ന ടാർപോളിൻ.
പ്രകാശത്തിന്റെയൊരു കടൽ
ടാർപോളിനുമുകളിൽ
ഇരമ്പുന്നത് അടുക്കളയിൽ നിന്നും
നോക്കുന്നയെന്നെ
ഞാൻ സ്വപ്നം കാണുന്നു.