ശിവൻ തലപ്പുലത്ത്
ചിത്രം
ഞാൻ വരയ്ക്കാത്ത ചിത്രം
നീ മറന്നു വച്ച് പോയ
സ്വപ്നങ്ങളിൽ
തട്ടി തടഞ്ഞു വീഴുന്നുണ്ട്
സന്തതികൾ
ആരോരുമില്ലാതെ
അറിഞ്ഞീട്ടു മറിയാതെ
തെരുവിലിതാ
ചാലുക്കീറിയൊഴുകുന്ന
തുലാവർഷ ചോരപുഴ
എല്ലാമാണത്
ചില വാക്കുകൾ
തുലാവർഷത്തിൽ
തലത്തല്ലി കരഞ്ഞുകൊണ്ട്
കണ്ണീർപൂക്കളൊഴുക്കുന്ന
മഴ പോലെ.
ചിത്രം
ഞാൻ വരയ്ക്കാത്ത ചിത്രം
നീ മറന്നു വച്ചുപോയ
സ്വപ്നങ്ങളിൽ
തട്ടിത്തടഞ്ഞു വീഴുന്നുണ്ട്
മനസ്സിലെ മഴവില്ല്
മൂത്ത രാത്രിയിലും
സൂര്യനുദിക്കുന്നുണ്ട്
ചിലർക്ക്
ജീവിതം
ഒന്നും മിണ്ടാത്തൊരു
യാത്ര
ഒരിക്കലും കാണാത്തൊരു കാറ്റ്
വെളിപാട്
സ്വപ്നങ്ങൾ
വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
തോന്നൽ
നിന്റെ ചിരിക്ക്
ചോരച്ചുവ
ക്ലാവ് മണം
എഴുത്ത്
മനസ്സൊന്ന്
ആവോളം കുടയുക
ഇമവെട്ടാതെ
തളം കെട്ടിയ ഓർമ്മകൾ
കാക്ക
കാക്ക
പരാതി പറഞ്ഞില്ല