ഷറഫ് വി എം
പുസ്തക പരിചയം : ഉടൽവേദം – മനോജ് വെള്ളനാട്
കഥന രീതികൊണ്ടും പ്രമേയപരതകൊണ്ടും സവിശേഷതകൾ പലതുള്ള മനോജ് വെള്ളനാടിന്റെ ‘കമ്പംതൂറി’(കഥ 2021) പുതിയ കഥാസമാഹാരമായ ‘ഉടൽവേദ’ത്തിലൂടെ വീണ്ടും പ്രകാശിതമായതിന്റെ പശ്ചാത്തലത്തിൽ പ്രസ്തുത കഥ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള ചില ചിന്തകൾ പങ്കുവെക്കാനുള്ള ഒരെളിയശ്രമം.
ജീവിത സമസ്യകളിലേയ്ക്കുള്ള ദൂരം
കവിതകൊണ്ടു മാത്രം സംവദിക്കാനിഷ്ടപ്പെടുന്നൊരു കവി, കവിതയിൽ നിന്നും ദർശനം പോയാൽ മനുഷ്യനിൽ നിന്ന് മനുഷ്യത്വം പോയാൽ ബാക്കിയെന്തെന്ന് ചോദിക്കുന്നു.