Home Authors Posts by ഷാഹുല്‍ഹമീദ് കെ. ടി

ഷാഹുല്‍ഹമീദ് കെ. ടി

3 POSTS 0 COMMENTS
പെരിന്തല്‍മണ്ണ സ്വദേശി. പുസ്തകങ്ങൾ വിവിധ പ്രസാധകരിലൂടെ വായനാലോകത്തെത്തി. കഥകൾക്ക് സംസ്കാരികസംഘടനകളുടെ ഇരുപതോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യ നോവലാണ് ‘ആദം തുരുത്ത്’. രണ്ടാമത്തെ നോവൽ ‘കുരുടൻമല’ക്ക് 2023 ലെ പൂർണ-ഉറൂബ്അവാർഡ് ലഭിച്ചു. കഥകളുടെ ഓഡിയോകളും തിരക്കഥയെഴുതിയ ഹ്രസ്വസിനിമകളും യൂടുബിൽ ലഭ്യമാണ്. കഥകൾ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്ക് മൊഴിമാറ്റംചെയ്യ പ്പെട്ടിട്ടുണ്ട്. പ്രധാന കൃതികൾ: വള്ളുവനാടൻ കഥകൾ, രാജദ്രോഹികളുടെ വരവ് (100 flash-fictions) പ്രേമം, ദൃശ്യം, പ്രാഞ്ചിയേട്ടൻ (cinema-fan fiction Stories) സ്പ്രിങ്, സമ്മർ, ഫാൾ, വിന്‍റെര്‍ & സ്പ്രിങ് (seasons stories രതി പൂക്കുന്ന താഴ്വരകളും ക്രൈം ത്രില്ലർ കഥകളും( erotic and crime stories) ഫുട്ബോള്‍ പ്രണയം ഗോള്‍ (football stories ) കേരളത്തിന്‍റെ വിവിധഭാഗങ്ങളിലും ഊട്ടിയിലും ചിത്രപ്രദര്‍ശങ്ങൾ (solo exhibitions) നടത്തിയിട്ടുണ്ട്. മലയാളഭാഷയിലെ പ്രമുഖകഥകളുടെ ചിത്രഭാഷ്യകളാണ് –വസ്തുഹാരയും മറ്റുകഥകളും- എന്ന ചിത്രപ്രദർശനം. ഷോർട്ഫിലിമുകൾ : Soccer war, Islet(തുരുത്ത്), Dream goal, Index finger(ചൂണ്ടുവിരൽ) ,വാലിദൈൻ, പ്രാണം

ആകാശത്തിലെ മത്സ്യങ്ങൾ

എല്ലാ രാജ്യങ്ങളിലേയും നഗരങ്ങൾ പോലെത്തന്നെയായിരുന്നു ആ നഗരവും; ഇന്നലെ വരെ. ഇന്ന് അങ്ങനെയല്ല. മറ്റ് നഗരങ്ങളെപോലെ ജീവിതങ്ങളുമായി ദിനരാത്രങ്ങളിലൂടെ കടന്നു പോവുന്നതിനിടയിലാണ്, പൗരാണികമായി കിട്ടിയ നഗരത്തിന്‍റെ പേരുമാറ്റാൻ ഭരണകൂടം ഉത്തരവിടുന്നത്.

പെനാല്‍റ്റി കിക്കെടുക്കാനൊരുങ്ങുന്ന കളിക്കാരെന്‍റെ നെഞ്ചിടിപ്പുകൾ…

മരങ്ങൾക്കുള്ളിലാണ് മൈതാനം, ചെമ്മൺമൈതാനം. അവിടെ കാണികളാരുമുണ്ടായിരുന്നില്ല. ശബ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല. കാറ്റുണ്ടായിരുന്നില്ല. വെയിലുമുണ്ടായിരുന്നില്ല. പക്ഷേ, ഞാനുണ്ടായിരുന്നു.

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുമോ..?

സൂര്യരശ്മികള്‍ വാര്‍ഡിന്‍റെ ഇടനാഴിയിലേക്കു തെന്നിയിറങ്ങുമ്പോള്‍ മൂലയില്‍ ചുരുണ്ടുകൂടി കിടന്നിരുന്ന പൂച്ച മൂരിനിവര്‍ന്നെഴുന്നേറ്റു. നിലംഅടിച്ചുവാരുന്ന അവളുടെ വസ്ത്രത്തില്‍ ദേഹമുരസി മ്യാവൂ എന്നൊച്ചവെച്ചു നടന്നു.

Latest Posts

- Advertisement -
error: Content is protected !!