സതീഷ് അനന്തപുരി
ചലിക്കാത്ത ചലച്ചിത്രങ്ങൾ – 3 : ഒരേയൊരു രാത്രി
സ്ത്രീകഥാപത്രങ്ങൾ വളരെക്കൂടുതലുള്ള ഒരു കഥയായിരുന്നു. അതുകൊണ്ടു തന്നെ, ശ്രദ്ധിക്കപ്പെടാനും പ്രധാനപ്പെട്ടവരുടെ 'ഗുഡ്ബുക്കിൽ' കയറിപ്പറ്റാനും വേണ്ടിയുള്ള പരക്കംപാച്ചിലിൽ, സർവ്വ ആയുധങ്ങളും മിനുക്കി നടപ്പാണ്, സുന്ദരിമാർ.
ചലിക്കാത്ത ചലച്ചിത്രങ്ങൾ – 2 : പ്ലസ് ടൂ
ചുമരിൽ ഉറപ്പിച്ചിട്ടുള്ള പേടമാനിൻറെ ചിത്രത്തിൽ മിഴിനട്ടിരിപ്പാണ്, വൃന്ദ. ചില വാരികകളിലെ തുടർക്കഥകളിൽ കാണുന്ന നായികയുടെ രേഖാചിത്രം പോലെ ആരെയും മോഹിപ്പിക്കുന്ന പെണ്‍കുട്ടി.
ചലിക്കാത്ത ചലച്ചിത്രങ്ങൾ – 1 : മാൻകുരുന്നുകൾ
ദൃശ്യങ്ങളുടെ ആവർത്തനം !
വാഴയിലയിൽ, നിശ്ച്ചേതനമായി കിടന്ന മാൻകിടാവിനെപ്പോലെ വേറൊരു കുരുന്ന്.
ഇവളുടെ സ്വർണനിറമുള്ള ദേഹത്ത് വട്ടപ്പുള്ളികളില്ല. പക്ഷെ,കണ്ണുകൾ വൈരക്കല്ലുകൾ തന്നെയാണ്. അവൾ മന്ദഹസിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴികൾ..
ചലിക്കാത്ത ചലച്ചിത്രങ്ങൾ
പക്ഷെ, അവളുടെ കാര്യത്തിൽ തിരിച്ചായിരുന്നു. അവളാണ് ഇടയ്ക്ക് കയറി വന്നത്. കുഞ്ഞോങ്ങളൊന്നുമല്ല സൃഷ്ടിച്ചത്, വൻതിരമാലകൾ.
ചലിക്കാത്ത ചലച്ചിത്രങ്ങൾ
ഓർമ്മകൾക്ക് പണ്ട് ഒരു ഒഴുക്കുണ്ടായിരുന്നു. ഇന്ന് അത് എവിടെയൊക്കെയോ തളംകെട്ടി കിടക്കുന്നു.പണ്ട് ഓർമ്മകൾ സ്ഫടികശുദ്ധമായിരുന്നു.ഇപ്പോൾ ആകെ കലങ്ങി മറിഞ്ഞ് വറ്റാൻ തുടങ്ങിയിരിക്കുന്നു.ഒരു പുരുഷായുസ്സ് മുഴുവൻ കലാലോകത്തിന്റെ ഇടനാഴികളിൽ ഉഴിഞ്ഞ് വച്ചിട്ടും...
ശംഭു
തമ്പുരാൻ ഉറങ്ങാൻ നേരത്ത് കോട്ടുവാ ഇടുന്നതാണത്രേ, ആ കൊടുംകാറ്റ് !. അത് സത്യമാണെങ്കിൽ ആശാരിമാരുടെ തമ്പുരാൻ സ്ഥിരം ഉറക്കമാണ്. കാരണം, ദിവസവും പത്തിരുപത് പ്രാവശ്യം,ഒച്ചയും ബഹളവും ഉണ്ടാക്കിക്കൊണ്ട് ആ കാറ്റ് വരാറുണ്ട്.
ഒരുവട്ടംകൂടി : നോവലൈറ്റ് – 2
"അത് പ്രണയമായിരുന്നില്ല. ഒരുതരം സാന്ത്വനം. നിങ്ങളുടെവസ്ത്രങ്ങൾ പോലെ… കുട പോലെ… ആഹാരവും വെള്ളവും പോലെ…ശ്വാസം പോലെ, ഒഴിവാക്കാനാവാത്ത ഒന്നായിരുന്നു, ഞാനും തുടർന്ന് മക്കളും. ശേഖരേട്ടൻറെ സെക്സ് പോലും ഒരുതരം...
ഒരുവട്ടംകൂടി : നോവലൈറ്റ് – 1
അവനും വയസ്സറിഞ്ഞു.,ഇതാണ് പ്രായപൂർത്തി. ഇനി പറയാം. 'ഊർമ്മിളേ, ഞാൻ കഴിഞ്ഞ ഒമ്പതുവർഷങ്ങളായി ഊണുമുറക്കവുമില്ലാതെ, രാപ്പകലില്ലാതെ, ഋതുഭേദങ്ങളറിയാതെ നിന്നെ, നിന്നെ മാത്രം പ്രണയിക്കുന്നു. അതിൻറെ തെളിവായി, ഞാൻ നിൻറെ ഹൃദയത്തിൽ,...
മന്ത്രൻ M.A.
ബ്ബേ........
ആദ്യം കേട്ടത് അങ്ങനൊരു നിലവിളിയാണ്.
അതുകഴിഞ്ഞതും സംഘഗാനം പോലെ ഇരുന്നൂറ്റിമുപ്പത്തിയഞ്ച് ബ്ബേ... ബ്ബേ... ബ്ബേ
മന്ത്രൻ ഞെട്ടിയുണർന്നു.
നാക്ക് തിരിയാത്ത, ഭാഷ വഴങ്ങാത്ത, സ്പോണ്‍സർ അറബി , യാതൊരുവിധ കുറ്റബോധവുമില്ലാതെ, രാമചന്ദ്രന് ചാർത്തിക്കൊടുത്ത പേരാണ്, അത്.
'മന്ത്രൻ !'
കനംകുറഞ്ഞ ...
തമ്പുരാൻ കയം
ഭും!
അന്തരീക്ഷത്തെ പിടിച്ചുകുലുക്കി , പ്രകമ്പനം കൊള്ളിച്ച് , ഒരു പ്രചണ്ഡമായ സ്ഫോടനശബ്ദം!
പൊന്നന്‍ ഞെട്ടിയുണര്‍ന്നു.
കരിങ്കല്‍ക്വാറിയിൽ വീണ്ടും അപകടമോ?
അതിന് അവിടെ സമരമല്ലേ?
ചാരിയിരുന്ന ചെറ്റവാതിൽ തുറന്ന് പൊന്നൻ പുറത്തിറങ്ങി. വെയിൽ സ്വർണനിറം വെടിഞ്ഞ് ജ്വലിക്കാൻ തുടങ്ങിയിരിക്കുന്നു. പത്തുമണി കഴിഞ്ഞിട്ടുണ്ടാവണം. മുറ്റത്തെ കൊന്നത്തെങ്ങിൻറെ നിഴൽ വെട്ടുവഴിയി-ലെത്തിയിരിക്കുന്നു.
ഇവളെവിടെപ്പോയി? ചന്തയിലായിരിക്കുമോ?
വരാന്തയുടെ മൂലക്കഴുക്കോലിൽ കെട്ടിത്തൂക്കിയിട്ടുള്ള പാളത്തൊട്ടിയിൽ നിന്നും ഒരുനുള്ള് ഉമിക്കരിയുമെടുത്തുകൊണ്ട് പൊന്നൻ പുഴയിലേയ്ക്ക് നടന്നു.
അന്തരീക്ഷത്തിൽ എന്തെങ്കിലും മുഴക്കമുണ്ടോ?
ഇല്ല.
പുഴക്കരയിൽ ചീട്ടുകളിക്കുന്നവരുടെ മുഖങ്ങളിലും ഭാവവ്യത്യാസങ്ങളില്ല....