സതീശൻ എൻ വി
കാട് കാതിൽ പറഞ്ഞത് – 10
അവരുടെ രൂപം ഞാൻ സങ്കല്പിച്ചു നോക്കി. നീർപ്പക്ഷികൾ മുതൽ നീലത്തിമിംഗലങ്ങൾ വരെയുള്ള നീണ്ടനിര അത്താഴപ്പട്ടിണിയുടെ ആവലാതിയുമായി എൻ്റെ ബലിച്ചോറുണ്ണാൻ വന്നിരിക്കുന്നു !
കാട് കാതിൽ പറഞ്ഞത് – 9
കന്യാ വനമംഗളേ …
സൈരന്ധ്രിയിലെ ഇരുമ്പ് തൂക്കുനടപ്പാലത്തിലിരുന്ന് അങ്ങുതാഴേക്ക് നോക്കുമ്പോൾ ഇളംനീലച്ചില്ലുപോലെ ജലമൊഴുകിയതത്രയും എൻ്റെ ഉള്ളിലൂടെയായിരുന്നു. അപാരമായ രണ്ട് കരിമ്പാറകൾക്ക് നടുവിലൂടെ,...
കാട് കാതിൽ പറഞ്ഞത് – 8
കാട്ടുമലകളുടെ നിഗൂഢത മുന്നിൽ വയ്ക്കുന്ന ഒരുപിടി ചോദ്യങ്ങളെ നമുക്ക് കാണാതിരിക്കാനാകില്ല. എങ്ങിനെയാണ് ആദിവാസി ഊരുകളൊന്നും ഈ മണ്ണിടിച്ചിലിൽ ഉൾപ്പെടാതെ രക്ഷപെട്ടത് ? ആൾനാശത്തിൻ്റെ പട്ടികയിലും അവരെ ഇതുവരെ കാണാനില്ലാത്തതിൻ്റെ രഹസ്യം എന്താണ് ? ആന അടക്കമുള്ള വന്യജീവികൾ ഈ ദുരന്തത്തിൽ (കാര്യമായി) ഉൾപ്പെടാതെ രക്ഷപ്പെടുന്നത് എങ്ങനെയാണ് ? കാടെന്ന മഹാപ്രഹേളികയെ വായിച്ചെടുക്കാനുള്ള ഏത് ലിപിതന്ത്രങ്ങളാണ് ആദിവാസികളുടെയും വന്യമൃഗങ്ങളുടെയും കൈയിലുള്ളത് ?
കാട് കാതിൽ പറഞ്ഞത് – 7
പുഴ കടന്ന് 200 മീറ്റർ വലത്തോട്ട് നടന്നാൽ ക്യാമ്പ് ഷെഡ്ഡായി . അവിടെ പകുതിയും കഷണ്ടി കയറിയ തലയും നരച്ച കുറ്റിത്താടിയുമായി നിൽക്കുന്ന ചെറിയ മനുഷ്യൻ, തോളത്തെ നീലത്തോർത്തെടുത്ത് കൈകൂട്ടിത്തൊഴുതു.
കാട് കാതിൽ പറഞ്ഞത് – 6
കുംഭ മാസമാണ്. നിലാവെളിച്ചം തീരെയില്ല. പക്ഷേ മരങ്ങളിലാകെ സ്വർണ്ണത്തരികൾ കണക്കെ കുറച്ചു മിന്നാമിന്നികൾ പറ്റിപ്പിടിച്ചിരിക്കുന്നു. കാടിൻ്റെ കറുത്ത പട്ടുപാവാടയിൽ തുന്നിച്ചേർത്ത പൊന്നലുക്കുകൾ പോലെ അവ കാറ്റിലിളകി.
കാട് കാതിൽ പറഞ്ഞത് – 5
അതിരപ്പിള്ളി കാടുകളിലേക്ക് ഞാനും ഇടവപ്പാതിയും ഒന്നിച്ചാണ് കടന്നു ചെന്നത്. 2012 ജൂൺ മാസത്തിൽ. ജോയിൻ ചെയ്ത്,അടുത്ത രണ്ട് മൂന്നു ദിവസം ഇടക്ക് മാത്രം മഴയുണ്ടായിരുന്നു.
കാട് കാതിൽ പറഞ്ഞത് – 4
സഹചരാദി തൈലത്തിൻ്റെ എണ്ണമിനുപ്പ് വാർന്നിറങ്ങുന്ന നീലക്കറുപ്പ് ഉടലിൽ മഴത്തുള്ളികൾ ഉമ്മ വയ്ക്കുന്നു. ഉടൽക്കൂട്ടിൽനിന്നും തെറിച്ചു പുറത്തുചാടാൻ വെമ്പുന്ന വമ്പൻ മസ്സിലുകളുടെ ഒരു കുതറൻ കൂമ്പാരമാണവൻ!!
കാട് കാതിൽ പറഞ്ഞത് –3
അങ്കമാലിയിൽ ട്രയിനിറങ്ങി പ്ലാൻ്റേഷൻ എന്ന് ബോർഡുവെച്ച ബസ്സിൽ കയറുമ്പോൾ ഒരു വ്യത്യസ്ത ലോകത്തേക്കുള്ള യാത്രയാണ് അതെന്ന് അറിഞ്ഞിരുന്നില്ല. വൃത്തിയുള്ള ടാർറോഡിന് ഇരുപുറവും റോഡിൽ നിന്നും അലകം പാലിക്കുന്ന വലിയ വീടുകളെ പ്രൈവറ്റ് ബസ് പിന്നോട്ടു തള്ളിക്കൊണ്ടിരുന്നു.
കാട് കാതിൽ പറഞ്ഞത് – 2
ഓരോ പൂർണ്ണചന്ദ്ര രാത്രിയും കാട്ടിൽ സൃഷ്ടി - സ്ഥിതി - സംഹാരങ്ങളുടെ സംയോഗ രാത്രിയാണ്. പുലരി എന്നു തെറ്റിധരിച്ച് പകൽജീവികളും സന്ധ്യയാണെന്നു കരുതി രാത്രി ജീവിതക്കാരും കാടുനിറയുന്ന നിലാരാത്രി.
കാട് കാതിൽ പറഞ്ഞത് – 1
മനസ്സിൽ ഒരു മേഘ വിസ്പോടനമുണ്ടായി. പാദം പകുതി മുങ്ങുന്ന മഴവെള്ളത്തിൽ ചവിട്ടി സാവധാനം സോപാനത്തിലേക്ക് നടക്കുമ്പോൾ പാദങ്ങൾ ശ്രദ്ധിച്ചാണ് വെച്ചത്. ശബ്ദമുണ്ടാകരുത് !!