ശശികുമാർ. പി. കെ
അതിജീവനം
അച്ഛൻ പോയതിന്റെ
പതിനേഴിന്റന്നു
അറവുമാടിന്റെ
തൊണ്ടക്കുരലിൽ
ജീവചരിത്രം
ഉണർന്നിരിക്കുമ്പോൾ
കാഴ്ചകളുടെ ക്യാൻവാസിൽ
മേലനങ്ങാതെയുള്ള
ഡിജിറ്റൽ ലോക ജീവിതസുഖം.
തോറ്റുപോയവർ
പരാജിതരുടെ മൗനം
വിവർത്തനം
ചെയ്യുമ്പോൾ
ചുണ്ടിനും
കപ്പിനുമിടയിൽ
മഹാകവി
കാവ്യപ്പെരുംകടൽ
നീന്തിത്തുടിച്ചവൻ
വാക്കിൻ പെരുമ്പറ
കൊട്ടിയോൻ നീ
കവിയച്ഛൻ
നിളയുടെ
നിത്യ കാമുകൻ.
വഴിയമ്പലങ്ങളിൽ
മൗനം കടഞ്ഞവൻ.
മകൾക്ക്
ഇറങ്ങുതിനു മുമ്പ്
വീടൊരു തടവാകുന്നു
കുടുംബം പുലരുവാൻ
പകൽ പരോളിലിറങ്ങാം.
തഥാഗതൻ
നിന്റെ മൗനങ്ങളെ
വിവർത്തനം ചെയ്യാൻ
ദിവ്യദർശനങ്ങളുടെ
അൽഗോരിതം.
ബോൺസായികൾ
ചില മനുഷ്യർ
അങ്ങനെയാണ്
സ്നേഹത്തിന്റെ
ബലൂണുകളിൽ
പകയുടെ
സൂചിമുനകൾ
അമർത്തിവെക്കും
തെരുവിൽ കൊല ചെയ്യപ്പെട്ടൊരാൾ
വിജനമാം
പെരിങ്ങാടിത്തെരുവ്
നിലാവുള്ള രാത്രി
ഇരുകാൽ മടമ്പുരച്ചും
കൈകൾ കൂട്ടിപ്പിണച്ചും
തറവാട്
ആൾ പാർപ്പില്ലാത്ത
പഴയ തറവാട് വീട്ടിൽ
സ്മരണകളുടെ
ജൈവ പ്രദർശനം
നടക്കുന്നു.