ശരത് രവി
കാവ്യ വിലാസം ഫാക്ടറി
വിഷാദം മൂലധനമായുള്ളോർ
കവികളായിത്തീരുന്നുവത്രേ
ദുഖഃപ്പൂച്ചെടി
ദുഃഖം പൂക്കുന്ന ചെടിയാണ് മനസ്സ്,
ഒരു ഋതുക്കൾക്കായും കാത്തു നിൽക്കാതെ-
പൂക്കുന്ന ചെടി.
ദിനരാത്രങ്ങൾ തൻ വേർതിരിവില്ലാതെ-
വിരിഞ്ഞ് നിൽക്കുന്ന പൂവ്.
ചാപിള്ളയ്ക്കൊരിടം
ഇനിയെത്ര നേരം, കന്നാസ്സിന്റെ അടിത്തട്ടിൽ കുറച്ചു കൂടി മണ്ണെണ്ണ ഉണ്ട്. അത് കൂടി തീർന്നാൽ പിന്നെ മുറിയാകെ ഇരുട്ട്. മുറിയിൽ കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്ക് കണക്കെ കണ്ണുകൾ ഇടയ്ക്കിടെ അടയുന്നു.