സംഘമിത്ര എസ്.റാം
ഒരു നീല സ്വപ്നം
ഓരോ രാത്രിയിലും
സ്വപ്നങ്ങളിലേക്ക്
ഒരു പുഴ ഒഴുകി വരുന്നു.
ആഴങ്ങളിൽ നിന്നൊരായിരം
വെള്ളാരങ്കണ്ണുകൾ ചിമ്മി
തെളിനീർ കുളിരിലേക്ക്
മാടി വിളിക്കുന്നു.
ചിലപ്പോഴൊക്കെ
പുഴയോളം കുളിർപ്പിച്ച്
പുലരിപ്പുഴയാണ്
ചിലപ്പോൾ
വൈകുന്നേരത്തെ
ഇളം ചൂടുള്ള പുഴ
പക്ഷെ
ഇരുണ്ട മൗനം പേറിയൊഴുകും
രാപ്പുഴ മാത്രം കണ്ടതില്ല.
അതിനാലാകണം
ഏറെ മോഹിച്ചു
രാത്രിയിൽ പുഴയിറങ്ങിയത്
രാവൊടുങ്ങുവോളം
ആഴത്തിലെ പച്ചപ്പിൽ
മയങ്ങി കിടന്നു .
ഒരു മീൻ വന്ന്
കവിളിലെ കാക്കപ്പുള്ളിയടർത്തി
പകലായെന്നോർമ്മപ്പെടുത്തിയപ്പോഴാണ്
മുകളിലേക്കുയർന്നത്.
പുഴയുടെ
തണുത്ത...