സനൽ ഹരിദാസ്
തലക്കെട്ടില്ലാത്ത കവിത
മൊബൈലിന്റെ സ്ക്രീനിൽ
ആർക്കൊക്കെയോ കൂടി
പങ്കുവയ്ക്കപ്പെടുന്ന നീ
നാല് കവിതകൾ
തൃപ്തിയുടെ കേന്ദ്രം അപരനേത്രമാകയാൽ
ഇണയ്ക്കായൊരു ഏകകമുണ്ടായി
അംഗീകൃത സൗന്ദര്യങ്ങൾ ആഢ്യന്മാരാൽ അണിയപ്പെട്ടു
ജാരന്മാരിൽ സ്വകാര്യത ആത്മനിന്ദയായി
ആ ജൈവ ലഹരി
ഉരുട്ടിക്കയറ്റുമ്പോൾ വെറുതെയെന്നൊരു തരിയും തോന്നാത്ത കല്ല്
സമാനമാണെന്റെ പ്രണയങ്ങൾ
നിരർത്ഥകതാ ദംശനങ്ങളുടെ തീവ്രാവിഷ്കാരം
പരിണാമ ശരാശരി
നിർബന്ധിതമായ ഔപചാരിക വ്യവഹാരങ്ങൾക്കൊടുവിലെ
അനിവാര്യമായ അടച്ചിടപ്പെടലിൽ,
അയാൾ തന്റെ ശൂന്യതകളെ
വീണ്ടും വെല്ലുവിളിക്കാൻ മുതിരുന്നു.