സജിത്ത് കുമാർ എൻ
മേദിനി, ഗല്ലി നമ്പർ 13
പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള പരീക്ഷാ ഹാൾട്ടിക്കറ്റ് പോസ്റ്റ്മാൻ രാജേട്ടനിൽ നിന്നും കൈപ്പറ്റിയപ്പോൾ, പൂനെ പട്ടണം അപരിചിതത്വത്തിന്റെ കൂർത്തമുന കൊണ്ടു സൂര്യനിൽ ഭീതി കുത്തിവരച്ചു.
ഓർമ്മ നക്ഷത്രം
നീലാകാശമേലാപ്പിലുറങ്ങാതിരിക്കും
ഓരോ നക്ഷത്ര കുഞ്ഞിക്കണ്ണുകളും
മൗനപ്രണയത്തിൻ മണിദീപമെങ്കിൽ
നിലാക്കസവു മിന്നും മനസ്സിന്നിരുളിൽ
ഹൃദയമരത്തിലെ ചങ്ങാതിയിലകൾ
ശിശിരവേഷമണിഞ്ഞ ജീവിതം
ഹൃദയമരത്തിന്നിളം കൊമ്പിലേ
ചങ്ങാതിയില കൊഴിച്ചിട്ടെങ്കിലും
വേരിലായിലഛായ പറ്റിയിരുന്നു
ഇളംനിലാവ്
കുഞ്ഞധരത്തിൽ ചൂണ്ടുവിരൽ ചേർത്തുവച്ചു പുഞ്ചിരിച്ചിരിക്കുന്ന ഓമനത്തമുള്ള ഒരു കൊച്ചു മാലാഖ ചുമർച്ചിത്രത്തിൽ നിന്നിറങ്ങി മനസ്സിനകം നിറഞ്ഞോടി ഒച്ചയിട്ടു.
നൊമ്പരമെഴുതുന്ന ഭൂവിടങ്ങൾ
നൊമ്പരപ്പുകയേറ്റു മങ്ങിയ നക്ഷ-
ത്രച്ചോട്ടിൽ, ഖബറിന്നിരുൾ തൊട്ടു,
തേങ്ങിയ കാറ്റ് പിഞ്ചുരോദനപ്പൂക്ക-
ളേ, വാരിയെടുത്തു തൊട്ടിലാട്ടി.
പരീദിക്ക നടന്ന പരിണാമ വഴികൾ
"നല്ല പച്ചക്കുരുമുളകിന്റെ അരപ്പ് ചേർത്തു വരട്ടിയെടുത്തോ", ഉപ്പിലയിൽ പൊതിഞ്ഞ ആട്ടിറച്ചി ഉമ്മറത്തൂണിൽ ചാരിനിന്ന ലിറ്റിയുടെ കൈയ്യിൽ വെച്ചു കൊണ്ട് സാമുവൽ പറഞ്ഞു.
ചങ്ങാതിക്കവി
കവിതയിൽ കഥ കാഴ്ചയാക്കി,
നെല്ലിക്കമധുരം ചേർത്തെഴുതീ,
കവിതയെ നെഞ്ചിലേക്കാഴ്ത്തി നീ
രക്തകാന്തമാകും അനുവാചകരിൽ.
പച്ചില അടയാളങ്ങൾ
തണുപ്പിന്റെ ആവർത്തനമറിയിച്ചു ഊയലാടുന്ന എ.സി ഷട്ടറുകളുടെ മൃദു മൂളലും, പിഞ്ഞാണ കപ്പിലേക്ക് ചൂടു കാപ്പി വീഴുന്ന ശബ്ദവും, നേർത്ത നിശ്വാസളും വരച്ചൊരു ശാന്തത നക്ഷത്ര ഇൻറർനാഷണൽ ഹോട്ടലിലെ മിനി ദർബാർ ഹാളിൽ തങ്ങി നിന്നിരുന്നു.
ആകാശം തൊട്ടു പറക്കുന്ന നൊമ്പരക്കടലാസുകൾ
മെലിഞ്ഞു നേർത്ത വിരലുകളിൽ മൈദപ്പശ അവശേഷിപ്പിച്ച അപൂർണ്ണ ചിഹ്നങ്ങൾ പാവാടത്തുമ്പിൽ തുടച്ചതിനുശേഷം, രണ്ടടി നീളവും വീതിയുമളന്നു വെട്ടിവച്ച സമചതുര വർണ്ണക്കടലാസിൽ, വില്ലുപോലെ വളച്ചറ്റങ്ങൾ നൂലു കൊണ്ടു കെട്ടിയ ഈർക്കിൽ, വികർണമാക്കി ഒട്ടിച്ചു.
ആൺ മണം
മണ്ണും മലർമണവും മഴയും ഒരുമിച്ചു നെയ്തെടുത്ത ദൃശ്യഭംഗി ചില്ലു ജാലകത്തിനപ്പുറമാക്കി നരച്ചു മങ്ങിയ ഭൂതകാലക്കൂട്ടിനുള്ളിൽ അൻസ നിന്നു. ചില്ലുജാലകത്തിനുമേലൊട്ടി നില്ക്കാനാവാതെ, മഴത്തുള്ളികൾ ഒന്നിനു പിറകേ മറ്റൊന്നായി താഴേക്കൂർന്നു വീഴുന്നതോടൊപ്പം അൻസയുടെ ചിന്തകളുമടർന്നു വീഴുന്നുണ്ടായിരുന്നു.







