ആർ. സംഗീത
മരണ ഭാഷ്യം
അപ്പോഴേക്കുംഅവൾ മരിച്ചിരുന്നു.വിരലറ്റങ്ങളിൽ നിന്ന്‌വഴുതി വീഴുന്നപ്രാർഥനകളിലൂടെഒരു വീട് നടന്നു പോവുന്നു.
കാലം തെറ്റി പൂത്തഎരിക്കിൻ ചില്ലയുടെപകപ്പാണ് നാവിൽതുടച്ചു മിനുക്കിയതറയിൽപണ്ടുണ്ടായിരുന്നപാദങ്ങളുടെ നൃത്തചുവടുകൾ.തോരാനിട്ട തുണികളിൽപഴയൊരു നിഴൽ വരഞ്ഞകൈപ്പാടുകൾഒരു കരച്ചിലിനിരുപുറംതാമസിക്കുന്നരണ്ടു പേർമുഖം നോക്കുന്ന കണ്ണാടിയിൽഒരു കുഴി ഇരുട്ട്വേര് കൂർപ്പിക്കുന്നു.
മേശ വലിപ്പിനടിയിൽഒറ്റയ്ക്കൊരു കാടാവുന്നപടർച്ചകളുണ്ട്.കിടക്കയിലെ മരുഭൂമിയിൽമേഘമേ മേഘമേഎന്നാർത്തൊരു...