രജിത എൻ കെ
പേരില്ലാത്തൊരു മഴ
വഴിതെറ്റിവന്ന മഴയ്ക്ക്
പേരില്ലായിരുന്നു..
പിന്നെ, കവിതയവൾക്ക്
ധനുമഴയെന്നു
പേരു നൽകി.
കുസൃതി
നന്ദന അവൾ പ്ലസ്ടുവിനാണ് പഠിക്കുന്നത്. രാവിലെ തന്നെ ബോറ് തോന്നി. രാത്രി വൈകിയും ഇൻസ്റ്റാഗ്രാമിൽ റീൽ കാണൽ പിന്നെ ഫ്രണ്ട്സ് ആയിട്ട് ചാറ്റ് ഒക്കെ ആയിരുന്നു. അതു കാരണം ഉറക്കം തീരെ ശരിയാകാറില്ല.
അന്യം
അന്യമാക്കപ്പെട്ടിരുന്നു
എന്നോ എപ്പെഴോ
തണലിട്ട വീഥികളിൽ
നിന്നും..
പറഞ്ഞു തീരാത്ത
വാക്കുകളിൽ നിന്നും.
അങ്ങനെയാണ്
ചിലർ അങ്ങനെയാണ്
കാറ്റു പോലെ
ഒഴുകി നടക്കുന്നവർ
ഒറ്റക്ക്
ഒറ്റക്ക് ആകുമ്പോൾ..,
അന്ന് നീ
തന്നൊരു വാക്കിന്റെ
സുഗന്ധം
പൂക്കൾ ആയി മാറി എനിക്ക് ചുറ്റും നൃത്തം
വെച്ചു








