രാജശ്രീ.സി.വി
ചിരുതക്കുന്ന്
ഗ്രാമത്തിൻ നെറുകയിൽ
ഗ്രാമീണതയുടെ തിലകക്കുറിയായി
തലയുയർത്തി നിന്നയവളെ
ചിരുതക്കുന്നെന്ന
പേരു ചൊല്ലി വിളിച്ചു നാട്ടാർ.
ഇവിടെ ഇങ്ങനേയാ
രാവിലെ മുതലുള്ള അലച്ചിലാണ്. എന്തെങ്കിലും കഴിച്ചിട്ട് കിടക്കണം. നല്ല ക്ഷീണമുണ്ട്.
സ്വപ്നങ്ങൾ സ്വന്തമാക്കുന്നവർ
വാഹനങ്ങളുടെ നീണ്ടനിര തന്നെയുണ്ട്. ഓരോ വാഹനത്തിൻ്റേയും അടുത്തേയ്ക്കെത്തുന്നത് ആരെങ്കിലും എന്തെങ്കിലും വാങ്ങാതിരിയ്ക്കില്ല എന്ന പ്രതീക്ഷയിലാണ് .
അമ്മാളു അമ്മ
അമ്പലത്തിലേയ്ക്ക് പോയിട്ട് കുറച്ചു ദിവസായി.. വേഗം തൊഴുതിറങ്ങി.
"എന്താ അമ്മാളു അമ്മേ കാലിലെ വേദനയൊക്കെ മാറിയോ?" വിലാസിനിയാണ്.
കൂടുതൽ സംസാരത്തിനു നിൽക്കാതെ കുറവുണ്ടെന്നും പറഞ്ഞ് മുന്നോട്ടു നടന്നു. ആയമ്മ തുടങ്ങിക്കഴിഞ്ഞാൽ നിർത്താതെ സംസാരിക്കും. ഇന്ന്ഗോവിന്ദൻ കുട്ടി വരും. ചെന്നിട്ടു വേണം ഉച്ചയ്ക്കുള്ള ഭക്ഷണമുണ്ടാക്കാൻ.
അതിജീവിത
ഭഗവതിക്കാവിൻ്റെ ഇടവഴികൾ കടന്ന് പാടത്തേയ്ക്കുള്ള വഴിയിറങ്ങുമ്പോൾ നന്നേ പണിപ്പെട്ടു. ഈയിടെയായി വല്ലാത്തൊരു ക്ഷീണം. രഘുവിനെ ഒന്നു കാണണം.
ശാരതേച്ചി
കുട്ടികൾ സ്കൂളിൽ നിന്നു വരുന്നതിനു മുൻപ് ഈ ഡ്രസ്സ് തയ്ച്ചു തീർക്കണം… അവലു നനച്ചു വയ്ക്കാം. അനുവിന് അവലിഷ്ടമാണ് ഇന്നും