രാജൻ കൈലാസ്
കാലടിയും നെടുമ്പാശ്ശേരിയും
ജാതിക്കോമരങ്ങൾ തൊട്ടുതീണ്ടാത്ത
ജാതിമരക്കാട്.
മതങ്ങൾക്കുമീതേ
ആത്മീയതയുടെ
തണൽസുഗന്ധം.
സമീക്ഷാശ്രമം.
മാവും പ്ലാവും കദളിവാഴയും
കനിയുന്ന കാട്ടു പൂന്തോപ്പ്.
കാക്കയും കുയിലും
വണ്ണാത്തിക്കിളികളും
കൂകിയുണർത്തുന്ന
പുഷ്പകാലം.
മൗനത്തിന്റെ ബഹിരാകാശങ്ങളിലേക്ക്
ഒറ്റയ്‌ക്കൊരു തീർത്ഥയാത്ര.
നിശ്ശബ്ദതയുടെ നീലക്കടൽ.
കണ്ണടച്ചപ്പോൾ കണ്ടതൊക്കെയും
തന്നിലേക്കുള്ള തായ്‌വഴികൾ.
'കാലടി' ഇവിടെയാണ്.
അകത്തേക്കുള്ള കിളിവാതിൽ.
ഗാഢ മൗനങ്ങളെ കീറിമുറിച്ച്
തലയ്ക്കുമീതേ ജെറ്റ് വിമാനങ്ങൾ.
വിറയ്ക്കുന്ന കെട്ടിടങ്ങൾ.
പറക്കാൻ പേടിച്ച തത്തയും മൈനയും.
മനസ്സിനേറ്റ തീപ്പൊള്ളൽ.
നിബിഡ വനത്തിലെ...