രാധകണ്ണൻ
ഭ്രമിപ്പിക്കുന്ന സ്വപ്നങ്ങൾ
മറുകരയെത്താൻ ആറ്റുവക്കിലെ വഞ്ചിയിലേറി തോണിക്കാരനെത്താതെ വഞ്ചിയിൽ തന്നെ അവൻഇരുന്നു . ചില്ലിക്കാടിനിടയിലൂടെ അയാൾ പടർപ്പുകൾ നീക്കി എത്തുമെന്ന കണ്ണുകളുടെ പ്രതീക്ഷ ആ കാഴ്ച്ചയ്ക്കായ് അവിടേയ്ക്ക് തന്നെ ലക്ഷ്യമുറപ്പിച്ചിരുന്നു.
ചിതൽ പുറ്റ്
ഒരു ചിതൽ പുറ്റിന്റെ
മുന്നിലേക്ക് എത്തി,
ഉള്ളിലേക്കൊന്നുനോക്കി .
എത്രയോ സ്വപ്നങ്ങളെ
ചിതലരിച്ച് മണ്ണാക്കി
തീർത്തതാണ് ഈ വാല്മീകം.