പ്രിയ എ.എസ്
എന്തെല്ലാം സാദ്ധ്യതകളാണ് കഥയ്ക്കും ജീവിതത്തിനും
രാത്രിനേരം, കഥനേരമാണ്.
ചിലപ്പോഴൊക്കെ അടിനേരവും.
അപ്പോള് മനസ്സിലേക്ക് കടന്നുവരുന്ന ഏതോ വാക്കിന്റെ തുമ്പില്പ്പിടിച്ച്, യാതൊരു മുന്നാലോചനയുമില്ലാതെ ഞാന് കഷ്ടപ്പെട്ട് പരത്തിവലുതാക്കുന്ന ചപ്പാത്തിയുരുളക്കഥയിലേക്ക് കുഞ്ഞുണ്ണിയും അവന്റെ മാര്ഗ്ഗനിര്ദ്ദേശങ്ങളും തുരുതുരാ കടന്നുവരുമ്പോള് ഞാന് തിളയ്ക്കും.
'പതിനൊന്നു കൊല്ലമായി എല്ലാരാത്രിയിലും കഥ...







