പി എൻ വിജയകുമാർ
ഭയമാണെനിക്ക്
കടലിരമ്പുന്ന കാതടപ്പിക്കുന്ന
ശബ്ദമെന്റെ കാതിൽ പ്രതിധ്വനിക്കെ
കലി തുള്ളി അടുക്കുന്ന
കറുത്ത രാത്രിയിലെ കടലിന്റെ ഗർജനം,
എനിക്കു ഭയമാണ്.
ഞാനും നീയും തമ്മിൽ
ഇന്നലെ വരെ നീ എനിക്കാരുമായിരുന്നില്ല.
നിന്റെ വശ്യമായ പുഞ്ചിരി
എന്റെ മിഴികളെ തഴുകിയിട്ടില്ല.
ഞാൻ ഗാന്ധാരി
ഇന്നു ഞാൻ അന്ധയല്ല
മിഴികൾ മൂടും കവചമില്ല
ചുറ്റും കാണുന്നു ഞാൻ കപട ലോകം
കണ്മുന്നിൽ ചിരി തൂകി നിൽപ്പതും