1948 ല്‍ ജനനം. പ്രശസ്ത സാഹിത്യകാരനായ ഒ.വി.വിജയന്‍റെ സഹോദരി. അഗ്നി മിത്രനൊരു കുറിപ്പ്, ധ്യാനം, സ്നേഹഗീതികള്‍ എന്നീ കവിതാ സമാഹാരങ്ങളും നിലംതൊടാമണ്ണ് എന്ന കഥാസമാഹാരവും ഷാഹിദ് നാമ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുഴയൊഴുകും വഴി, കാറ്റിനിലേവരും ഗീതം, നിശബ്ദതയുടെ സൗഖ്യം തുടങ്ങിയവയും ഒ.വി. ഉഷയുടെ രചനകളാണ്. ഇപ്പോള്‍ തിരുവനതപുരം ശാന്തിഗിരി ആശ്രമത്തിൽ അന്തേവാസി.
ആ കൊച്ചുകൊച്ചു സംഭവങ്ങൾ പലതും ഏട്ടൻ അദൃശ്യമായ ഏതോ മാന്ത്രികദണ്ഡ് പ്രയോഗിച്ച് നവ്യമായ ഒരു മാനം നൽകി തന്റെ ആദ്യനോവലിൽ ഉപയോഗിച്ചു. തസറാക്കിനെ ഏട്ടൻ ഖസാക്ക് ആക്കി മാറ്റി.