മുനീർ.ടി.കെ
ഒരു സൂഫിയെ എവിടെവെച്ചാണൊരു ഫാഷിസ്റ്റ് കണ്ടുമുട്ടുന്നത്?
കശ്‌മീരിനും
കന്യാകുമാരിക്കുമിടയിൽ
ഒരേ ഭൂനിരപ്പ് ,
വഴിനിയമങ്ങൾക്ക്
ഒരേവണ്ണം, വലിപ്പം.
യാത്രക്കിടയിൽ…
പലവർണ്ണങ്ങളിലുള്ള
ചോക്കുകഷ്ണങ്ങളാൽ
നമ്മൾ അതുമാത്രമായിരിക്കും
ഒരു
പെന്‍സില്‍പൊട്ടുകൊണ്ടെഴുതിയ
നേരക്ഷരങ്ങളാണു നമ്മൾ.
കടലിനും ആകാശത്തിനും ഇടയില്‍
വൈകുന്നേരം,
കടലിലേയ്ക്ക് നോക്കി
ഒരാളിരിക്കുന്നു.
കാത്തിരിപ്പ്
ഒരിരുൾമറനീങ്ങിപ്പുലരുവോളവും
പകർത്താനാവാതെ
ഒരിഷ്ടം
പറയാനുമാവാതെ ഉള്ളിൽ
കടലായ് മാറിയതാവാം.