1 POSTS
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ചെല്ലൂർ സ്വദേശിനി. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ച് കാലുകൾ തളർന്നതോടെ ജീവിതം വീടിന്റെ നാല് ചുവരുകൾക്കുള്ളിലായി ഒതുങ്ങി. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ല. 2019ൽ കേരള സാക്ഷരതാമിഷൻ നടപ്പിലാക്കിയ നവചേതന സാക്ഷരത പദ്ധതിയിലൂടെ തന്റെ മുപ്പത്തഞ്ചാം വയസ്സിൽ അക്ഷരങ്ങൾ എഴുതാൻ പഠിച്ചു. തുടർന്ന് കഥകൾ കൂടാതെ തന്റെ ജീവിതാനുഭവങ്ങളും സ്വപ്‌നങ്ങളും കുറിപ്പുകളുടെ രൂപത്തിൽ എഴുതുകയും അത് ലൈവ് ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇപ്പോൾ നാലാംതരം തുല്യതക്ക് പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ - "ഏകാന്തതയിലെ ഓർമക്കുറിപ്പുകൾ," "ഓർമയുടെ ഒറ്റയടിപ്പാതകൾ."