Home Authors Posts by മായ ബാലകൃഷ്ണൻ

മായ ബാലകൃഷ്ണൻ

3 POSTS 0 COMMENTS
എറണാകുളം ജില്ല അങ്കമാലി നായത്തോട് സ്വദേശിനി. ആനുകാലികങ്ങളിലും ഓൺലൈൻ മാഗസിനുകളിലും കവിതകൾ അനുഭവക്കുറിപ്പുകൾ, ലേഖനങ്ങൾ, എന്നിവ പ്രസിദ്ധീകരിച്ചു വരാറുണ്ട്. ആകാശവാണി കൊച്ചി, തൃശൂർ നിലയങ്ങൾ, സാഹിത്യസുരഭിയിലും വനിതാവേദിയിലുംകവിതകൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. രണ്ടു കവിതാസമാഹാരങ്ങൾ, തുടികൊട്ട്, നിഷ്കാസിതരുടെ ആരൂഢം. സംസ്‌ഥാന ഭിന്നശേഷി 'വരം സാഹിത്യപുരസ്കാരം' സംസ്ഥാന സർക്കാർ ഭിന്നശേഷി കമ്മീഷണറേറ്റ് സാഹിത്യ അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട് .

ഗന്ധർവ്വരാവുകൾ

എന്റെ സ്വപ്നങ്ങളുടെ താഴ്വരയിൽ ചിത്രശലഭങ്ങളായി കൂടുകൂട്ടി ഞാനുറങ്ങുമ്പോൾ…., നീ ഉണരും.

പോർക്കളമല്ലിത്

ചീന്തിയെറിയപ്പെടുന്ന കബന്ധങ്ങൾക്കു കീഴെ ഉഗ്രവീര്യം കുടിച്ചുവീർത്ത തൂലികകൾ ശവക്കുഴിതോണ്ടി പുറത്തേക്ക് എടുത്തിടുന്നത് ജീർണ്ണിച്ച തത്ത്വസംഹിതകളുടെ കാലപുരിക്കയച്ച, ആവനാഴിയിലെ മുനയൊടിഞ്ഞ അമ്പുകളാണ്. അഹിംസയുടെ കറയൂറ്റി സ്ഫുടം ചെയ്തെടുത്ത അക്ഷരങ്ങൾ ഉടഞ്ഞുപോകുന്ന തമസ്ക്കരണശിലകൾക്ക് മേൽ ചാട്ടവാറടികളായ് പുളയും. പരദാഹംശമിക്കാത്ത ആത്മാക്കളായ് കൊടിയ മതിലുകൾ ഭേദിച്ച് നിന്റെ ചിറകെട്ടിയ മുറ്റത്ത്  കൊത്തിപ്പറിക്കാൻ കഴുകൻ കണ്ണുമായ്  മിന്നൽ ശരമാലകൾ...

രവി ആരുമല്ല ഖസാക്ക് ഒന്നുമല്ല, എന്നിട്ടും….

ഖസാക്ക്  വെറും  ഒരു കഥയല്ല. കഥകളുടെ കൂടാരമാണ്. പ്രാക്തന വിശ്വാസങ്ങളുടെ ഒറ്റപ്പെട്ട തുരുത്ത്. അതിൽ അഭിരമിച്ചു കഴിയുന്ന മനുഷ്യരും ആത്മ സ്ഥലികളായ് മണ്ണും പ്രകൃതിയുംവരെ ഇതിഹാസതുല്യരാകുന്ന കഥ. മനുഷ്യകാമനകളുടെ ഒടുങ്ങാത്ത ചുഴിയിൽപ്പെട്ട് വ്യഥിതനായ്...

Latest Posts

- Advertisement -
error: Content is protected !!