മനോജ് കളമ്പൂർ
ശാന്തസമുദ്രം
മനസ്സിന്റെ ഉമ്മറവാതിലിന് മറയൊരുക്കിയിട്ട് ഏറെക്കാലമായി, അത് അദൃശ്യമായിരുന്നു എന്ന് മാത്രം. അതിനു മേലെ എല്ലാവർക്കും കാണാൻ പാകത്തിന് മുഖത്തു കൂടി ഒന്നു വന്നതോടെ മാറി മറിഞ്ഞത് ഒത്തിരി കാഴ്ചകളും കാഴ്ചപ്പാടുകളുമായിരുന്നു.
സൂര്യകാന്തം
എന്നിലേയ്ക്ക് നീട്ടിയ
നനുത്ത വിരലിൽ
കൊരുത്തിരിക്കുന്ന
നിറമുള്ള ഒരു മൗനം.
കണ്ണുനീരുപ്പളത്തിനു മേൽ
പ്രണയത്തിന്റെ പരവതാനിക്ക്
പച്ചനിറം.
അതിനും മുകളിൽ
നീ നട്ടുനനയ്ക്കുന്ന സൂര്യകാന്തികൾ.
വസന്തത്തിന്റെ ഭ്രൂണങ്ങളും പേറി,
ഇടനെഞ്ചിനൊപ്പമെരിഞ്ഞ
മണൽക്കാടിന്റെ ദൂരങ്ങൾ
താണ്ടിവരുന്ന കാറ്റ്.
മഴ പെയ്യുന്നുണ്ട്,
കല്പനയുടെ ചില്ലുജാലകങ്ങളിലൂടെ
എത്തിനോക്കുന്നത്
കാമനയുടെ തൂവാനം.
ഈറനായ ജാലകപ്പഴുതിലൂടെ
അവളുടെ
ആകാശങ്ങളുടെ അതിർത്തികൾ കടന്ന്
അവന്റെ കാറ്റിന്റെ തേർത്തടത്തിൽ
പ്രതീക്ഷയുടെ വെൺമേഘക്കീറുകൾ.
ഇപ്പോൾ
മഴയൊഴിഞ്ഞ ആകാശത്തിന്...