മഞ്ജു ഗണേഷ്
പനിപ്യൂപ്പ
പനി വരുമ്പോഴൊക്കെ
പുതപ്പിലേക്ക് നൂണ്ടിറങ്ങി
ഒരു പ്യൂപ്പയായി മാറും
കടം
സൂര്യന്റെ സമൃദ്ധിയിലുണർന്ന ഞാൻ
ആ ദിവ്യ പ്രകാശത്തോട് ചോദിച്ചു
ഒരിത്തിരി ചൂട് നീ കടം തരാമോ
നിശബ്ദത
എറിഞ്ഞതൊക്കെയും
അങ്ങനെ തന്നെ ഉള്ളിലേക്ക് എടുക്കും
ഒരു അസ്വസ്ഥതയും
ഉടലെടുക്കുകയില്ല
ഉൾത്താപം
ഹൃദയത്തിന്റെ സ്‌ഫടിക
പ്രതിധ്വനികളെ
നക്ഷത്രങ്ങളുമായി കൂട്ടിത്തുന്നുവാൻ
ഈ പുലർവേളയിൽ
വിരിപ്പിനടിയിൽ ഞാനില്ലേയെന്നു
തപ്പിനോക്കുകയാണ്..