1 POSTS
1949 നവംബറില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. മലയാളത്തില്‍ എം.എ. ബിരുദം നേടിയ ശേഷം കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, കുങ്കുമം, കേരളദേശം, വീക്ഷണം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. പിന്നീട് കോളേജ് അധ്യാപകനായി. തിരുവനന്തപുരം സെന്‍റ് സേവ്യേഴ്സ് കോളജില്‍ മലയാളം വിഭാഗം തലവനായിരുന്നു. നാറാണത്തു ഭ്രാന്തന്‍, ഗാന്ധര്‍വ്വം, ഗാന്ധി തുടങ്ങിയവ കൃതികള്‍. 1992 ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാറാണത്തു ഭ്രാന്തന് ലഭിച്ചു. അച്ഛൻ പിറന്ന വീട് എന്ന കൃതി ഗലേറിയ ഗാലന്റ് അവാർഡ് നേടി.