ആർ. മധുശങ്കർ
തെമ്മാടിക്കുഴി
നീണ്ട വിരലുകൾ കൊണ്ട് സുവീരൻ തന്റെ നഗ്നതയുടെ ആഴം അളക്കുകയാണെന്ന് ആൻമേരി ഫിലിപ്പിന് തോന്നി. പെരുവിരൽ മുതൽ ഉച്ചിവരെ ഒരൊച്ചിഴയുന്നുണ്ടോ… വറ്റാത്ത പശ തേച്ച് ഒരു എ പടത്തിന്റെ ആദ്യ പോസ്റ്റർ ഒട്ടിക്കാൻ ഏതിരുട്ടിനെയാവും ആ ഒച്ച് തിരഞ്ഞെടുത്തത്?
യാത്ര
ആകാശത്തിൽ
ഒറ്റച്ചിറകിൽ,
കടലിലൊരു
ചെതുമ്പലിൽ,
മണ്ണിൽ പുതു
നുകപ്പാടിൽ,
മടിയിലമ്മതൻ
കിതപ്പിന്നഗാധ
നീലിമയിൽ!
സ്വപ്നത്തിൽ
സ്വർണരഥത്തിൽ,
സുഷുപ്തിയിൽ
മഞ്ഞ മഞ്ചലിൽ,
ജാഗ്രത്തിൽ
ഉന്തുവണ്ടിയിൽ,
അന്ത്യനിദ്രയിൽ
ദിക്കറിയാതെ
പായും പാമ്പായ്
ഒറ്റ വരമ്പിൽ!
ബാല്യത്തിൽ
പാൽ ചിരിയിൽ,
കൗമാരത്തിൽ
ചൂരൽച്ചൂടിൽ,
യൗവനത്തിൽ
പിന്നിയ മുടിയുടെ
എണ്ണക്കറുപ്പിൽ,
വാർധക്യത്തിൽ
ഊന്നുവടിതൻ
ഊർധ്വനിൽ!
ഘടികാരത്തിൽ
നിലച്ചു മരച്ച
ഒറ്റ സൂചിയിൽ,
കലണ്ടറിൽ
ദുഃഖവെള്ളിയുടെ
കടും ചുവപ്പിൽ
ജാതകത്തിൽ
ജന്മ ശനിതൻ
അപഹാരത്തിൽ!
എങ്ങനെ മായുമീ-
യുന്മാദത്തിൻ
കളിയൂഞ്ഞാലിൽ
മാഞ്ഞുപോയ
കാലത്തിന്റെ
തലവര?
കനല്‍
അത്രമേല്‍
സ്നേഹിക്കയാല്‍
ഒരു വാക്കും പറഞ്ഞില്ല,
നിന്‍ മൊഴിത്തുമ്പ-
ത്തൂഞ്ഞാല്‍ കെട്ടി
പറന്നില്ല!
അത്രമേല്‍
സ്നേഹിക്കയാല്‍
ഒരു നോക്കും നുകര്‍ന്നില്ല,
കടല്‍ത്തിരതന്‍
നെഞ്ചിന്‍ ചൂടേറ്റു-
പ്പായുറഞ്ഞില്ല!
അത്രമേല്‍
സ്നേഹിക്കയാല്‍
നിന്‍ നിഴല്‍ കണ്ടില്ല,
നിറമഞ്ഞിന്‍ തുമ്പത്ത്
ഉറങ്ങാതുഴലാ-
തുണര്‍ന്നില്ല!
അത്രമേല്‍
സ്നേഹിക്കയാല്‍
ഒരു നോവും തടുത്തില്ല,
മണ്‍വീണതന്‍
മടിത്തട്ടില്‍ തല
ചായ്ച്ചു മരിച്ചില്ല!
അത്രമേല്‍
സ്നേഹിക്കയാല്‍
ഒരു നാളും പിരിഞ്ഞില്ല,
കടവത്തെ ഒറ്റയാന്‍
വിളക്കുമരം
കണ്ണടച്ചില്ല!
മൊഴിയാനൊരു
വാക്കും, പകുക്കാന്‍
ഒരു പിടി നോവും
അലിയാനരികിലെന്‍
നിഴലും നിലാവും!
കെടുത്താനാകില്ല
കനല്‍, കൊളുത്താം
ചിതയിലെ വെളിച്ചം,
സ്മൃതിയുടെയീറന്‍
പ്രണയജ്വാല!