കൃഷ്ണകുമാർ എം.
ഏതോ ഒരു തല
"ഞാനപ്പോഴേ പറഞ്ഞതല്ലേ ഫോട്ടോ വേണ്ടെന്ന്. നിനക്കായിരുന്നല്ലോ നിർബന്ധം." മൂന്നാമത്തെ സിഗരറ്റുകുറ്റിക്കു സ്ഥലമില്ലാഞ്ഞ് ആഷ്ട്രേ നിറഞ്ഞു കവിഞ്ഞിരുന്നു.
ചെരിപ്പുകൾ
മരണം നടന്നിട്ടു മാസം ഒന്നായെങ്കിലും അതപ്പോഴും ഒരു മരണവീടായിരുന്നു.
ട്രിപ്പ്
കറുത്ത മുഖത്ത് എടുത്തുകാണിക്കുന്ന തുറിച്ച കണ്ണുകളും ചോരച്ചുവപ്പുള്ള ചുണ്ടുകളും. ചുണ്ടിൻ്റെ കോണിൽ നിന്നും ഇറ്റുന്നത് ചോരയോ, അതോ മുറുക്കാൻ്റെ നീരോ? ഞാനയാളുടെ നോട്ടം അവഗണിക്കാൻ ശ്രമിച്ചു. എതിർവശത്തെ ബസ്സ്റ്റോപ്പിലെ ബംഗാളി-ബിഹാറിമാരുടെ കൂട്ടത്തിൽ ഏറ്റവും കുറിയവൻ, ഏറ്റവും ഇരുണ്ടവൻ. അവരിൽ പെടാത്തതു പോലെ ഒരുത്തൻ. അവൻ അവിടെ വന്നു നിന്നപ്പോൾ മുതൽ എന്തെന്നില്ലാത്ത ഒരസഹ്യത. ചുവന്ന നാവു നീട്ടി ഒലിച്ചിറങ്ങിയതു വടിച്ചെടുക്കുന്നു. ഞാൻ വീണ്ടും മുഖം തിരിച്ചു. സുരക്ഷക്കെന്നോണം പള്ളിയുടെ മിനാരത്തിനടുത്തേക്കു നടന്നു.
ഹാപ്പിലി എവർ ആഫ്റ്റർ
അങ്ങനെ രാജകുമാരനും രാജകുമാരിയും സുഖമായി ജീവിച്ചു എന്നെഴുതിയിടത്ത് ആ കഥ തീർന്നു എന്നു കരുതിയോ.? പിന്നെ എന്തുണ്ടായി എന്ന് അന്വേഷിച്ചിരുന്നോ?