ജിതിൻ സേവ്യർ
മടക്കം
കണ്ണട വച്ചിട്ടില്ലെന്ന് ചാച്ചന് പെട്ടിയിൽകിടന്ന് മനസിലായതായി ലിനിമോൾക്ക് തോന്നി. അവൾ പപ്പയുടെ മുണ്ടിന്റെ അറ്റം ചെറുവിരലിൽ കോർത്ത് ചാച്ചനെ തന്നെ നോക്കി നിൽക്കുകയാണ്.
ഉപകൃതം
ഇന്നലെയും പതിവുപോലെ രാത്രി പത്തുമണിയോടെ അമ്മയുടെ കാൾ വന്നിരുന്നു. പതിവുപോലെതന്നെ ഞാനതവഗണിച്ചതാണ്, പക്ഷെ പിന്നെയും ഈരണ്ട് തവണ കാൾ മഴങ്ങിയപ്പോൾ ഒരുൾക്കിടിലത്തോടെ കാൾ ബട്ടനണിലേയ്ക്ക് വിരൽ തെന്നിച്ചു.
നീർപ്പോളകൾ
ആകാശത്ത് നക്ഷത്രങ്ങളെ അനുകരിച്ച് മിന്നിപ്പാറിയ നീർകുമിളകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇടി മുഴങ്ങി. മഴ പെയ്തു. അതറിയാതെ, പതിവ് തെറ്റിക്കാതെ പ്രഭാതം ഉണർന്നു.
ചൂണ്ട
രാവിലെ ഒരു കുറ്റി ചെമ്പൻ പുട്ടും പടിഞ്ഞാറ് കുലച്ചു നിന്നിരുന്ന കദളിയുടെ രണ്ട് പഴവും കഴിച്ച് ഇറങ്ങിയതാണ്.