സിന്ധു ഗാഥ
നാളെ…
മഴക്കാടുകളില്‍
തീപിടിക്കുന്നതും
വെയിലരുവിയില്‍
മഞ്ഞുറയുന്നതും
കാഴ്ചയില്ലാത്ത കാലം
കണ്ണുണ്ടെന്നാകിലും
കാഴ്ചകൾ കാണുവാൻ
കണ്ണാടിപോലൊരു
മനസ്സുമുണ്ടാവണം
ചിറകു വറ്റിയ തീവണ്ടി
നേരം തെറ്റിയോടുന്നൊരു
ചിറകുള്ള തീവണ്ടി
എഴുതുമ്പോൾ.. അവൾ !?
അവളെഴുതുമ്പോഴും
അവളെയെഴുതുമ്പോഴും
യാഥാർഥ്യത്തിലേക്കൊരു
ഒരുമ്പെട്ടോൾ
ഉടുത്തൊരുങ്ങിയ ഭ്രാന്തുകളെ
മനസ്സാം കളിമൺ ഭിത്തിയിൽ
പണ്ടെല്ലാമവളിങ്ങനെ
എഴുതിവച്ചിരുന്നത്രെ..!!
ഞാനും നീയും
മാറ്റങ്ങൾക്കന്ത്യം
ശരിയായിമാറിയ
തെറ്റുകൾ
ചിരിയുടുപ്പുകൾ
തുന്നുന്നു.
പ്രണയത്തെ പ്രണയിക്കുന്നവൾ
പ്രണയസ്‌നാനത്താൽ നീയെന്ന
മണമെന്നെ ചുറ്റിവരിയണം
ചുംബനഗന്ധങ്ങളിലുണർന്നുറങ്ങണം
അവൾ വരികയാണ്
അടുക്കളക്കെട്ടിനുള്ളിലെ
നെടുവീർപ്പുകളെക്കത്തിച്ച്
നോവിൻച്ചട്ടിയിൽ
മൗനാക്ഷരങ്ങൾ
മൗനത്തിന്നിടനാഴിയിൽ
ഇടറിവീണ വാക്കുകൾ
കൊരുത്തൊരു രഹസ്യ -
കാവ്യമെഴുതാമിനി.
ഓർമ്മപ്പെയ്ത്തിലൊലിക്കുന്ന ഭൂതകാലപ്പീലിത്തുണ്ടുകൾ
മഹാനഗരത്തിലെ അംബരചുംബിയായൊരു കെട്ടിടത്തിലെ ഓഫീസ് മുറിയിലെ ജാലകപ്പഴുതിലൂടെ പുറത്തെ പെരുമഴപ്പെയ്ത്തിലലിഞ്ഞില്ലാതാവുകയായിരുന്നു ഗീതികയുടെ നൊമ്പരചിന്തുകൾ