ഫീച്ചർ ഡെസ്ക്
കടലോളം നിസംഗതയ്ക്ക് കഥയോളം പ്രായശ്ചിത്തം
എന്തോ ഓർക്കും പോലെ അല്ലെങ്കിൽ ഒരാത്മഗതം പോലെയാണ് ടി ഡി രാമകൃഷ്ണൻ പ്രസംഗിക്കുക. പതിവുപോലെ പത്തുമിനിറ്റോളം വരുന്ന അത്തരം ഒരു പ്രസംഗ വേളയിൽ, വർഷങ്ങൾക്കു മുൻപ് തൃശൂരിൽ, അദ്ദേഹം പറഞ്ഞത് ശ്രീലങ്കൻ രാഷ്ട്രീയത്തെ പറ്റിയാണ്.