എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ താമസിക്കുന്നു.ആലുവ സ്വദേശിയാണ്. എഴുത്തിലും വായനയിലും താൽപ്പര്യം. ജില്ലയിൽ തന്നെയുള്ള ടെക്നിക്കൽ സ്കൂളിൽ അദ്ധ്യാപിക ആയി സേവനം അനുഷ്ഠിക്കുന്നു.
ഖസാക്കിൻ്റെ ഇതിഹാസം ആദ്യം വായിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. കഥയെന്നോ ഗദ്യമെന്നോ മനസ്സിലാക്കാൻ പറ്റാതെ മനുഷ്യ ബന്ധങ്ങളുടെ സങ്കീർണതകൾ തിരിച്ചറിയാൻ കഴിയാതെ വായിച്ചു തീർത്ത പുസ്തകം.