എബിൻ കുര്യൻ മാത്യൂസ്
ഉയിരിന്റെ മറുപാതി
ശവമാടത്തിൽ അർപ്പിക്കപ്പെട്ട
റോസാപ്പൂക്കളെ പറ്റി
ആലോചിക്കുകയായിരുന്നു.
ഉടലിന്റെ ചരമഗീതം
നിഴലുകൾ പിൻതുടരാത്ത തുരുത്തിലേക്ക്
എനിക്ക് ഒളിച്ചോടണം
അവിടെ, വെളിച്ചം കടക്കാത്ത ഏതെങ്കിലും
പൊത്തുകളിൽ ചുരുണ്ടു കൂടണം
മരണത്തിന്റെ സുവിശേഷം
നിശബ്ദതയുടെ ഗർഭപാത്രം
കൊതിച്ച എനിക്ക്
ഒടുക്കം ലഭിച്ചത്
ചീവീടുകളുടെ ചിലപ്പ്!
തെരുവിന്റെ ശവപ്പാട്ട്
ഒറ്റ മുറി വീടിന്റെ
വിശാലതയിൽ,
പരസ്പരം വരിഞ്ഞുമുറുകിയ
കൈകൾക്കിടയിൽ കിടന്ന്
വിയർപ്പ് തുള്ളികളെ
ദാഹജലമാക്കി മാറ്റിയ