ഡോ.ധന്യ കെ.എസ്
മാതംഗി
അവൾ മന്ദഹസിച്ചു. വിവേക് നോട്ടം അവളുടെ കവിളിലേയ്ക്ക് പായിച്ചു. ഇല്ല, കാണാനാഗ്രഹിച്ച ആ നുണക്കുഴികളുടെ ലാഞ്ചനപോലും ഇല്ലെന്ന് കണ്ട് കണ്ണുകൾ വീണ്ടും അവളുടെ കണ്ണിൽ പരതി. അത്രെയും അസ്വസ്ഥത താൻ മുൻപൊരിക്കലും അനുഭവിച്ചിട്ടില്ല.
ഗുൽമോഹർ
കൊഴിഞ്ഞ ചുവന്ന പൂക്കളുടെയിടയിൽ ആറടി നീളത്തിൽ ഭൂമിയിൽ നിന്നുയർന്നു കിടക്കുന്ന തന്റെ ഹൃദയത്തിന്റെ മുറിവടയാളം. ഇന്നലകൾക്കു മീതെ പന്തലിച്ചു കിടക്കുന്ന ഗുൽമോഹർ വൃക്ഷത്തിലേക്ക് മീര മുഖമുയർത്തി നോക്കി. ഒരു തണുത്ത കാറ്റ് മനസ്സിനെ പിടിച്ചുലച്ച് മീരയുടെ മുടികളിലൂടെ മുഖത്തേക്ക് പടർന്ന് കഴുത്തിലേക്കിറങ്ങി മാറിടത്തെയും കൈകളെയും തഴുകി കടന്നു പോയി.
നീയാം പുതുമണ്ണിൻ ഗന്ധംനുകരുവാൻ
ഭ്രാന്തമായലയുവാൻ തുടങ്ങുന്നൊരെൻ ചിത്തം
നിന്റെ പാതകൾ ചെന്നെത്തിയ
തെവിടെയെന്നറിയാതെ.
ബന്ധിതമെന്റെ കൈകാലുകൾ
പിന്നെയാത്മാവും
നിന്റെയോർമ്മകൾ നെയ്തൊരു
നേർത്ത ചരടിനാലെ.
കത്തുന്നകനലുമെൻ കോപത്തിൻ ജ്വാലയും
ചേർത്തൊരുക്കി ഞാൻ നിന്നോർ
മ്മകൾക്കൊരു ചിതയും.
പക്ഷെ, കത്തിയെരിഞ്ഞു
തീർന്നതെന്നാത്മാവും
ശേഷിപ്പതു നിൻ നിർജ്ജീവ സ്മരണകുടീരവും.
ഗ്രഹണം കഴിഞ്ഞു മടങ്ങുന്ന സൂര്യനായ്
വരുമോ നീ വീണ്ടുമെൻ
ജന്മത്തിൻ വെളിച്ചമേകാൻ.
രാവോ പകലോ...
ഇനിയൊരു നാളെയുണ്ടെങ്കിൽ
പുലർകാലമൊരുസ്വപ്നം വന്നെൻ ഗാഢമാം നിദ്രയിൽ
മന്ത്രിച്ചതിന്നൊരുനാൾ മാത്രം കൂടിയീ ജന്മമെന്ന്.
അടക്കിപ്പിടിച്ചൊരാ ഒടുക്കത്തെ ശ്വാസമോ,
തട്ടിയുണർത്തി ഉറക്കത്തിൽ നിന്നൊരു ഞെട്ടലോടെ.
ചുറ്റിനുമുള്ളതൊരു തീരാത്ത ശൂന്യത,
താൻ തന്നെ തീർത്തൊരു നിശ്ചലലോകവും.
തീരുന്ന സമയത്തിൻ മുന്നറിയിപ്പെന്നപോൽ,
ഹൃദയസ്പന്ദനത്തോടൊപ്പം നടക്കുന്ന ഘടികാരവും.
മതിയാവില്ല സ്വപ്നങ്ങൾക്കിന്നൊരു ദിനമെന്നാലും,
നിശ്ചയിപ്പതു കാലമല്ലോ...
ബിഹാഗ്
സിന്ദൂരം മായ്ഞ്ഞു ചൂടടങ്ങിയ വാനം. വെള്ളയണിഞ്ഞ് ഒരു മരവിപ്പോടെ ഉറങ്ങാൻ ഒരുങ്ങുന്നതിനു മുൻപ് പരന്നുതുടങ്ങുന്ന ഇരുട്ട്. അങ്ങിങ്ങായി തെളിഞ്ഞു തുടങ്ങുന്ന വിളക്കുകൾ. അന്തരീക്ഷത്തിലെ തണുപ്പിൽ ലയിച്ചു കിടക്കുന്ന രാത്രിയുടെ മണത്തിൽ സാമ്രാണിയുടെയും കർപ്പൂരത്തിന്റെയും...