ഡോ.എസ് .രമ
ഒരു ചരമവാർത്ത
പത്രത്തിൽ
ഒരു വീടിന്റെ ചരമവാർത്തയുണ്ടായിരുന്നു..
ആത്മഹത്യ ചെയ്തതാണ്
ബിംബങ്ങൾ
മനസ്സുകളിലാണിരിപ്പിടങ്ങൾ…
ഇഷ്ടങ്ങളുടെ നൂൽപ്പാലങ്ങൾ
താണ്ടുകിലവിടെയെത്താം..
ഒഴിവാക്കപ്പെടുമ്പോൾ
പ്രധാനവീഥികളതിവേഗം
പാർശ്വവീഥികളാകും.
വിളറിയ മുഖങ്ങൾ
പ്രതികരണങ്ങളെ
തൊണ്ടയിൽ മറവുചെയ്യും.
അതിജീവനം
അതിജീവനം…
അഗ്നിക്കുള്ളിൽ
മഞ്ഞിന്റെ തണുപ്പ് തിരയും.
അന്യന്റെ ബോധ്യങ്ങൾ
അന്യന്റെ ബോധ്യങ്ങൾ
ജീവിതാഭിനയങ്ങളുടെ
അടയാളപ്പെടുത്തലുകളാണ്..
മുറിവുകൾ തിരയുന്നവർ
മിന്നിമറയുമനവധി
മുഖങ്ങളിലവരുണ്ട്,
ചേരാത്തൊരു ചമയത്തിൽ
നിഷ്കളങ്കതയവരുടെ
മുഖത്തുണ്ട്.
ഭീഷണികൾ
മുറ്റത്ത് ഓമനിച്ചു വളർത്തിയ
ഒരു ചെടി മണ്ണിൽ നിന്നും
വേരുകൾ ഇളക്കി ഇറങ്ങിപ്പോയി..
പ്രണയം വിൽക്കുന്നവർ
കമ്പോളത്തിലൊരു കച്ചവടച്ചരക്കാക്കി
പ്രണയം വിൽക്കുന്നവരെ
കണ്ടിട്ടുണ്ടോ?