ഡി. ദീപു
നാല് കവിതകൾ
നമ്മൾ
കല്ലുവെച്ച നുണകൾ
പറഞ്ഞിരുന്ന വൈകുന്നേരമാണ്
നീയെന്നെ ഇഷ്ടമല്ലെന്ന്
പറഞ്ഞിറങ്ങിപ്പോയത്.!
മരിച്ചവരുടെ ഓണം
എല്ലാവരും ഒരുമിച്ചങ്ങനെയിരിക്കും
ഇപ്പോഴെന്തൊരു ഓണം
പണ്ടൊക്കെയല്ലേ ഓണമെന്നയവിറക്കും.
വീട്
കായൽ നികത്തിയാണ് വീട് വെച്ചത്.
അടിത്തറയിൽ
മാനത്ത്കണ്ണിക്കും
പൊതിച്ചോറ്
കണ്ടിട്ടേയില്ലാത്ത വീടുകളിലെ
രുചി വിഴുങ്ങി
വട്ടത്തിലിരുന്ന് തിന്നുന്നവർക്കിടയിലെ
ചിരികൾ കണ്ടുനിൽക്കുമ്പോൾ
എത്രയെത്ര കൈകളാണ്
നമ്മളെ കടന്നുപോവുന്നത്
ഒരായിരം പേർ ഒരുമിച്ചിരുന്ന്
പൊതിച്ചോറ് കഴിക്കുന്നിടത്തേക്ക് പോകണം.
എന്തൊക്കെ തരം മണങ്ങൾ, രുചികൾ.
എത്രയെത്ര വീടുകളിൽ കിടന്നു പൊട്ടിയ കടുകുമണികൾ
പല കടലുകളിൽ നിന്നും കയറിവന്ന്
പല വീടുകളിൽ വെന്ത് തിളച്ച...