ദീപ കരുവാട്ട്
ഞാൻ നിസ്സഹായതയുടെ ജനാധിപത്യം
ഉറക്കങ്ങളെ ഉണർത്തിയും
ഉണർവ്വുകൾക്ക് ആവേശം നല്കിയും
ആവർത്തനം കൊണ്ട് സ്വഭാവം നശിച്ച്
ഭാവം നഷ്ടപ്പെട്ട ഒരു രാജ്യമാണ് ഞാൻ.
ജലത്തിന്റെ ആരവത്താൽ ഉരുണ്ടും തേഞ്ഞും
സദാ പരുവപ്പെട്ടുകൊണ്ടിരിക്കുന്ന
ഉരുളൻകല്ലുകൾ പോലെയുള്ളതാണെന്നിലെ നിയമം.
ഓരോ ചലനവും മാറ്റവും എനിക്ക്
പുതുവേഷം നല്കുന്നുണ്ടെന്ന് ധരിക്കുന്നവളാണ്
പക്ഷേ
ഓരോ വേഷവും എന്റെ...