ചന്ദ്രൻ കെ കൈതാളത്ത്
ബൗണ്ടറിക്കപ്പുറത്തേയ്ക്ക്
അനക്കംവയ്ക്കാൻ വെമ്പുന്ന
വട്ടക്കണ്ണടക്കാലുകൾ
അടങ്ങാത്ത കൈത്തരിപ്പിൽ
ചാരിയിരിക്കുന്ന ഊന്നുവടി
അടക്കിപ്പിടിച്ച ഉരിയാടലുകൾ
പിടഞ്ഞുവീഴും
വാക്കുകളെ
പിടിച്ചുയർത്തുന്ന
നോട്ടങ്ങൾക്ക്
വെടിനിർത്തൽ
യുദ്ധവാർത്തകളിൽ നിന്നൂറിയ ഗ്ലിസറിൻ
എന്റെ കണ്ണുകളിലെരിഞ്ഞു പടർന്നു
കണ്ണുനീരടർന്നുതിർന്നുവീണ കടലാസുകളിൽ
യുദ്ധഭൂമികൾ തൻ ഭൂപടങ്ങളുണ്ടായി